ബിഗ് ബോസ് സീസൺ 6 ന്റെ ആദ്യത്തെ ചുണക്കുട്ടിയായി ഇത്തവണ ലാലേട്ടന്റെ മകളും.!! അൻസിബ ഹസ്സൻ മാസ് എൻട്രി .!! | Bigg Boss Season 6 Malayalam First Contestant Ansiba Hassan real Life Story

Bigg Boss Season 6 Malayalam First Contestant Ansiba Hassan real Life Story: നിരവധി മലയാളം തമിഴ് സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടി മുന്നറിയിൽ എത്തിയ താരമാണ് അൻസിബ ഹസ്സൻ. 2013ൽ ഗോപു ബാലാജി സംവിധാനം ചെയ്ത പരംഗ്ജ്യോതി എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്ര മേഖലയിലേക്ക് അൻസിബ കടന്നുവരുന്നത്. ഇതേ വർഷം തന്നെ ആണ് ജീത്തു ജോസഫ്‌ സംവിധാനം നിർവഹിച്ച ദൃശ്യമെന്ന

മലയാളചലച്ചിത്രത്തിൽ അഞ്ജു എന്ന കഥാപാത്രത്തെ അൻസിബ തകർപ്പൻ അഭിനയത്തിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയത്. ഈ ചിത്രം പ്രതീക്ഷിച്ചതിനേക്കാൾ ഒരുപാട് വിജയമാണ് നേടിയത്. ചിത്രത്തിലെ നായകനായി എത്തിയത് മോഹൻലാൽ ആയിരുന്നു. ചലച്ചിത്ര അഭിനേത്രി, നർത്തകി, മോഡൽ എന്നിങ്ങനെ നിരവധി മേഖലകളിൽ ഇതിനോടകം തന്നെ അൻസിബ ഹസ്സൻ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ

1992 ജൂൺ 18ന് ആണ് അൻസിബ ജനിക്കുന്നത്. പിന്നീട് സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം സിവിൽ എഞ്ചിനിയറിംഗിൽ ബിരുദം നേടുകയും ചെയ്തിരുന്നു. ദൃശ്യം എന്ന സിനിമയ്ക്ക് ശേഷം നിരവധി സിനിമകളാണ് ആൻസിബയെ തേടിയെത്തിയത്. ലിറ്റിൽ സൂപ്പർമാൻ, ഗുണ്ട, ഉത്തരാ ചെമ്മീൻ, ജോൺ ഹോനായി, ബദറുൽ മുനീർ, ഹുസുനുൽ ജമാൽ, ഷീ ടാക്സി, വിശ്വാസം അതല്ലേ എല്ലാം, ദൃശ്യം 2 എന്നിവയെല്ലാം അതിൽ ചിലതാണ്. ഇപ്പോഴിതാ ഏറ്റവും വലിയ ടെലിവിഷൻ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ

സീസൺ ആറിലെ ആദ്യ മത്സരാർത്ഥിയായി എത്തിയിരിക്കുകയാണ് അൻസിബ. പ്രെഡിക്ഷൻ ലിസ്റ്റ് പങ്കു വെച്ചപ്പോൾ അൻസിബയുടെ പേര് അതിൽ ഉയർന്നു വന്നിരുന്നു എങ്കിലും താരം ബിഗ് ബോസിലേക്ക് എത്തുമോ എന്ന് ആകാംക്ഷയുണ്ടായിരുന്നു കാരണം ചലച്ചിത്ര മേഖലയിൽ ഇപ്പോഴും വളരെ സജീവമാണ്. ഇത്തവണത്തെ ബിഗ് ബോസ് വീട്ടിൽ മത്സരം മുറുകുമ്പോൾ അതിൽ ഒരാളായി ഇനി അൻസിബയും ഉണ്ടാകും. ഇത്തവണത്തെ വിജയ് ആരാണെന്ന് അറിയാൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുമെന്ന് ഉറപ്പ്. ആദ്യ മത്സരാർത്ഥിയായി എത്തിയപ്പോൾ തന്നെ നിരവധി കമന്റുകളും ആകാംക്ഷകളും ആണ് പ്രേക്ഷകർ പങ്കുവെക്കുന്നത്.