അനന്തപുരിയുടെ യുവറാണിയായി നയനയുടെ തിരിച്ചുവരവ്..!! അമ്മയെ തള്ളിപ്പറഞ്ഞു ആദർശ്; അനന്തപുരിയിൽ മാറ്റത്തിന്റെ അലയടികൾ | Patharamattu today episode

Patharamattu today episode: ഏഷ്യാനെറ്റ് കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് കഴിഞ്ഞ ആഴ്ചത്തെ എപ്പിസോഡിൽ നിന്നും തികച്ചും വ്യത്യസ്തമായാണ് മുന്നോട്ടു പോകുന്നത്. കഴിഞ്ഞ വീക്കിലെ എപ്പിസോഡിൻ്റെ അവസാനത്തിൽ നയനയെയും കൂട്ടി ആദർശ് വീട്ടിലേക്ക് വരുന്നതാണ്. പിന്നീട് ജലജ പലതും പറഞ്ഞ് ദേവയാനിയെ കൂടുതൽ ദേഷ്യം പിടിപ്പിക്കുകയാണ്. പിന്നീട് കാണുന്നത്

നയന പൂജാമുറിയിൽ ചെന്ന് പ്രാർത്ഥിക്കുകയാണ്. അതിനു ശേഷം നയന രാവിലെ എഴുന്നേറ്റ് മുറ്റത്ത് കോലം വരയ്ക്കുകയാണ്. അപ്പോഴാണ് ആദർശ് അത് ചവിട്ടുന്നത്. അങ്ങനെ ഇത് ചവിട്ടാൻ പാടില്ലെന്ന് പറഞ്ഞപ്പോൾ, ആദർശ് നയനയെ ദേഷ്യത്തിൽ വഴക്കു പറയുകയാണ്. അപ്പോഴാണ് മുത്തശ്ശൻ കയറി വന്നത്. മുത്തശ്ശനെ കണ്ട ആദർശ് നയന വരച്ച കോലത്തെ പുകഴ്ത്തി പറയുകയാണ്. എന്തൊരു ഭംഗിയാണ് നീ കോലം വരച്ചത്

കാണാനെന്ന് പറഞ്ഞപ്പോൾ, നയന ഞെട്ടിപ്പോയി. മുത്തശ്ശനെ നയനയും കണ്ടപ്പോൾ, നയനയ്ക്ക് ആദർശ് പുകഴ്ത്തി പറയുന്നതിൻ്റെ ഉദ്ദേശ്യം മനസിലായി. അപ്പോഴാണ് ജലജയും ദേവയാനിയും പുറത്തു വരുന്നത്. ആദർശ് നയനയെ പുകഴ്ത്തി പറയുന്നത് കേട്ട് ദേവയാനി ദേഷ്യപ്പെട്ട് അകത്തു പോകുന്നത്. ഇത് കണ്ടപ്പോൾ, ജലജയ്ക്ക് സന്തോഷമായി. ദേവയാനിയ്ക്ക് വിഷമം ഉണ്ടായപ്പോൾ, അവൾക്ക് അത് തന്നെ വേണമെന്ന് പറയുകയാണ്. പിന്നീട് ആദർശ് ഓഫീസിലേക്ക് പോകാൻ ഒരുങ്ങുകയായിരുന്നു. അപ്പോഴാണ് നയന

ആദർശിനോട് ടിഫിൻ ഒരുങ്ങിയില്ലെന്ന് സാരമില്ലെന്ന് പറയുകയാണ് ആദർശ്. ഇത് കേട്ട് വന്ന ദേവയാനി നിനക്കെന്താ അറിയില്ലേയെന്നും, വേഗം ഭക്ഷണം ഒരുക്കി വയ്ക്കണമെന്ന് അറിയില്ലേയെന്നും, നീ വല്യ ഭാര്യ ചമയുന്നുണ്ടല്ലോയെന്ന് പറയുകയാണ് ദേവയാനി. പിന്നീട് കാണിക്കുന്നത് അനിയെയും നന്ദുവിനേയും ആണ്. രണ്ടു പേരും ബൈക്കിൽ പോകുമ്പോൾ, ഒരു കാർ വന്ന് ഇടിക്കുകയായിരുന്നു. ബൈക്കിൽ നിന്ന് തെറിച്ച് വീഴുകയായിരുന്നു നന്ദുവും അനിയും. നന്ദു ഉടൻ തന്നെ എഴുന്നേറ്റ് കാർ ഡ്രൈവറെ വഴക്കു പറയുകയായിരുന്നു. ഒരു പെൺകുട്ടിയായിരുന്നു ഡ്രൈവറായിട്ട് ഉണ്ടായിരുന്നത്. അപ്പോഴാണ് അനി കാർ ഓടിച്ച പെൺകുട്ടി തൻ്റെ ആരാധിക അനാമിക ആണെന്ന് മനസിലാക്കുന്നത്.