രതീഷ് എയറിൽ.!! ഇത് ബിഗ്‌ബോസ് ചരിത്രത്തിലെ തന്നെ വേറെ ലെവൽ പ്രോമോ; ഞെട്ടിക്കുന്ന പ്രോമോയുമായി ലാലേട്ടൻ | mohanlal reaction about ratheesh Bigg Boss march 16

mohanlal reaction about ratheesh Bigg Boss march 16: വളരെ കുറച്ച് സമയം കൊണ്ട് തന്നെ മലയാളി പ്രേക്ഷകർ ഏറ്റെടുത്ത ടെലിവിഷൻ പരിപാടിയാണ് ബി​ഗ് ബോസ്. പല ഭാഷകളിലായി സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് ഷോയുടെ മലയാളത്തിന്റെ ആറാമത്തെ സീസൺ ആണ് ഇപ്പോൾ തുടങ്ങിയിരിക്കുന്നത്. വളരെ ആക്റ്റീവ് ആയ ഒരു സീസൺ തന്നെയാണ് ഇത് എന്ന് വേണം പറയാൻ.

24 മണിക്കൂർ നിരീക്ഷിക്കുന്ന ക്യാമറയിലൂടെ മലയാളി പ്രേക്ഷകർ റിയാലിറ്റി ഷോ നേരിട്ട് കണ്ടുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ വൈറലായിരിക്കുന്നത് ആഴ്ചയുടെ അവസാന ദിവസം ലാലേട്ടൻ വരുന്ന പ്രോമോ വീഡിയോ ആണ്. വളരെ വലിയ സ്വീകാര്യതയാണ് ഈ പ്രോമോയ്ക്ക് കിട്ടികൊണ്ടിരിക്കുന്നത്.

മാസ്സ് ലുക്കിൽ എത്തിയ ലാലേട്ടൻ അതിനും മാസ്സ് ആയാണ് രതീഷിനെ നേരിട്ടതും. ഷോ തുടങ്ങിയ അന്നുമുതൽ എല്ലാവരെയും ഇറിറ്റേറ്റ് ചെയുകയും ഒച്ചപ്പാട് ഉണ്ടാക്കുകയും ചെയ്ത ആളാണ് രതീഷ്.താരത്തെ പരസ്യമായി ചോദ്യം ചെയ്യുന്നതാണ് വീഡിയോ. “പ്രെഷർ ഉണ്ടെങ്കിൽ വീട്ടിലിരിക്കണം.” എന്നാണ് ലാലേട്ടൻ പറയുന്നത്. വീക്കെൻഡ് എപ്പിസോഡുമായി ബന്ധപ്പെട്ട പ്രോമോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.video credit : Summer Media