ഇതിൽ വൈറലാകാൻ മാത്രം എന്താണുള്ളത്.!! 35 വർഷത്തെ ദാമ്പത്യ ജീവിതം എന്തെ അത്ര നിസ്സാരമാണോ.!? സുഹാസിനി ഹസൻ പങ്കുവെച്ച വിവാഹചിത്രം വൈറൽ.!! | Suhasini Maniratnam 35 wedding anniversary

Suhasini Maniratnam 35 wedding anniversary: ഒരുകാലത്ത് നായിക കഥാപാത്രങ്ങളിലൂടെ മലയാളി യുവാക്കളുടെ ഇടനെഞ്ചിൽ കൂടുകൂട്ടിയ താരമാണ് സുഹാസിനി. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളത്തിലെ മുൻനിര നായകന്മാർക്കൊപ്പം എല്ലാം വേഷങ്ങൾ കൈകാര്യം ചെയ്യുവാൻ സുഹാസിനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. മലയാളത്തിനുപുറമേ തമിഴിലും തന്റേതായ സ്ഥാനം ഉറപ്പിച്ച താരം അച്ഛൻറെ പാത

പിന്തുടർന്നാണ് അഭിനയരംഗത്തേക്ക് കടന്നുവന്നതെങ്കിലും പിന്നീട് അങ്ങോട്ട് അറിഞ്ഞതും അറിയപ്പെട്ടതും ഒക്കെ തന്റേതായ കഴിവിലൂടെ തന്നെയായിരുന്നു. ലഭിക്കുന്ന ഓരോ കഥാപാത്രവും ചെറുതെന്നോ വലുതെന്നോ വേർതിരിവില്ലാതെയാണ് താരം അഭിനയിച്ച ഫലിപ്പിക്കാറുള്ളത്. സംവിധായകൻ മണിയറത്നത്തിന്റെ ഭാര്യയായി കുടുംബജീവിതം മുന്നോട്ടു കൊണ്ടുപോകുമ്പോഴും അഭിനയ ജീവിതത്തിൽ

വിള്ളൽ വീഴാതിരിക്കുവാൻ താരം എന്നും ശ്രദ്ധിക്കാറുണ്ട്. 35 വർഷങ്ങൾക്ക് ശേഷം ദാമ്പത്യ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളും പഴയ സുഹൃത്തുക്കളെ കാണുമ്പോഴുള്ള നിമിഷങ്ങളും ഒക്കെ അടിക്കടി സോഷ്യൽ മീഡിയയിൽ താരം പങ്കുവെക്കാറുണ്ട്. ഇന്ന് അഭിനയത്തിൽ എന്നതുപോലെ സോഷ്യൽ മീഡിയയിലും സജീവമായി താരം പങ്കുവെക്കുന്ന പോസ്റ്റുകൾക്കൊക്കെ വളരെ മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാഗത്ത് നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 35 വർഷങ്ങൾക്കു മുൻപുള്ള ഒരു ചിത്രം

പങ്കുവെച്ചുകൊണ്ട് ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന പോസ്റ്റും ആളുകൾ ഏറ്റെടുത്തിരിക്കുകയാണ്. ഇത് വൈറൽ ആകുന്ന ചിത്രങ്ങൾ എന്ന് പറഞ്ഞുകൊണ്ട് രണ്ടുമൂന്നുപേർ തനിക്ക് ഇത് പങ്കുവെച്ചതാണെന്നും ഇത് വൈറൽ പോസ്റ്റ് ആണോ എന്നുമാണ് പോസ്റ്റിന് താഴെ താരം കുറിച്ചിരിക്കുന്നത്. ഇത് വൈറലാകാൻ മാത്രം എന്താണുള്ളത് എന്നും താരം ചോദിക്കുന്നു. അതേസമയം തന്നെ പോസ്റ്റിന് താഴെ നിരവധിപേർ കമന്റുകളുമായി രംഗത്ത് എത്തുന്നും ഉണ്ട്. 35 വർഷത്തെ ദാമ്പത്യം ഒരു ചില്ലറ കാര്യമല്ലെന്നും ഇന്നത്തെ പല താരങ്ങൾക്കുമുള്ള മാതൃകയാണ് നിങ്ങളുടെ കരിയറും കുടുംബ ജീവിതം എന്നും കുടുംബജീവിതവും സിനിമ ജീവിതവും ഒരുപോലെ കൊണ്ടുപോകുന്നതിനാൽ ഇതൊരു വൈറൽ പോസ്റ്റ് തന്നെയാണെന്നും പലരും കമന്റ് ആയി കുറയ്ക്കുന്നു.