ആ നിറ പുഞ്ചിരിക്ക് ഒരു മാറ്റവും ഇല്ല.!! ഭാര്യയുടെ കൈകൾ മുറുക്കെ പിടിച്ച് ശ്രീനിവാസൻ വീണ്ടും പൊതുവേദിയിലേക്ക് | Sreenivasan at Audio Lounge

Sreenivasan at Audio Lounge: മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ശ്രീനിവാസൻ. ഒരുകാലത്ത് മോഹൻലാലും ശ്രീനിവാസനും ഒന്നിച്ചെത്തിയ സിനിമകൾ ഒക്കെ തീയറ്ററുകളിൽ നിറ ചിരിയായിരുന്നു സമ്മാനിച്ചത്. ദാസനും വിജയനുമായി ഇരുവരും ക്യാമറയ്ക്കും മുന്നിൽ തകർത്ത് അടിയപ്പോൾ മലയാളികൾ ഒന്നാകെ ഈ താരക്കൂട്ടായ്മ നെഞ്ചേറ്റുകയായിരുന്നു. കാലങ്ങൾക്കപ്പുറം

മലയാള സിനിമയുടെ മുഖ്യധാര നായകനായി മോഹൻലാൽ തിളങ്ങി നിൽക്കുമ്പോൾ ആരോഗ്യപ്രശ്നങ്ങൾ കാരണം അഭിനയരംഗത്ത് നിന്ന് വിട്ടുനിൽക്കുകയാണ് ശ്രീനിവാസൻ. എന്നാൽ അപ്പോഴും മലയാളികൾക്ക് അദ്ദേഹത്തോടുള്ള സ്നേഹത്തിനും ഇഷ്ടത്തിനും യാതൊരു കുറവും സംഭവിച്ചിട്ടില്ല എന്ന് വേണം മനസ്സിലാക്കുവാൻ. ആശുപത്രി കിടക്കയിൽ നിന്നും മറ്റും ശ്രീനിവാസന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ

നിറഞ്ഞപ്പോൾ ഇരുകൈയും നീട്ടിയാണ് ആളുകൾ സ്വീകരിക്കുകയും പിന്നീട് ഇങ്ങോട്ട് താരത്തിന്റെ സുഖവിവരങ്ങൾ അന്വേഷിച്ച് രംഗത്തെത്തുകയും ചെയ്തത്. മൂത്തമകൻ വിനീത് ശ്രീനിവാസനും ഇളയവൻ ധ്യാൻ ശ്രീനിവാസനും അച്ഛൻറെ പാഥ പിന്തുടർന്ന സിനിമ മേഖലയിൽ തന്നെ നിലയുറപ്പിച്ചപ്പോൾ മക്കളുടെ പുതിയ ചിത്രങ്ങളുടെ ഓഡിയോ ലോഞ്ചിംഗ്, ടൈറ്റിൽ ലോഞ്ചിങ്, ആദ്യ ദിവസത്തെ ഷൂട്ടിംഗ് തുടങ്ങിയ

മുഹൂർത്തങ്ങളിൽ ഒക്കെ പങ്കുചേരുവാൻ ശ്രീനിവാസനും ഭാര്യയും എത്താറുണ്ടായിരുന്നു. ഭാര്യയുടെ കൈകൾ മുറുകെപ്പിടിച്ച് ശ്രീനിവാസൻ കാറിൽ നിന്നിറങ്ങുന്ന നിരവധി വീഡിയോകൾ ഇതിനോടകം ആളുകൾ ഏറ്റെടുത്തിട്ടുണ്ട്. കൂട്ടത്തിൽ ഇപ്പോൾ ധ്യാൻ ശ്രീനിവാസന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചിന് എത്തിയ ശ്രീനിവാസന്റെ ചിത്രങ്ങളാണ് ആളുകൾക്കിടയിൽ നിറയുന്നത് കാറിൽ നിന്ന് ഭാര്യയുടെ കൈപിടിച്ച് വളരെ പ്രയാസപ്പെട്ടാണ് അദ്ദേഹം പുറത്തേക്കിറങ്ങുന്നത്. അദ്ദേഹത്തെ സഹായിക്കുവാനായി നിരവധി പേർ അടുത്തെത്തുന്നുണ്ട്. Sreenivasan at Audio Lounge