ബാലന്റെ തറവാട്ടിൽ നിന്നും ബാലുവിന്റെ വീട്ടിലേക്കോ ? ദേവൂട്ടിയും പാറുവും ഇത്ര കൂട്ടായിരുന്നോ ? പാറുവിനെ കാണാൻ ഉപ്പും മുളക് സെറ്റിൽ എത്തി ദേവൂട്ടി | Santhwanam Devootty at uppum mulakum location

Santhwanam Devootty at uppum mulakum location: ബാലതാരമായി മലയാള അഭിനയരംഗത്തേക്ക് ചുവടുവെച്ച് എത്തി ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയ സീരിയലുകളിലും, സിനിമകളിലും ഒപ്പം ടെലിവിഷന്‍ റിയാലിറ്റി പരിപാടികളിലും ഒക്കെയായി സജീവ സാന്നിധ്യമായിരുന്ന നടി സജിത ബേട്ടിയുടെ മകളാണ് സാന്ത്വനത്തിലെ ദേവൂട്ടി. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കമെന്ന

മലയാള സിനിമയില്‍ സജിത അവതരിപ്പിച്ച ബാലതാരത്തിൻ്റെ വേഷം ഏറെ ജന ശ്രദ്ധ നേടിയിരുന്നു. തുടർന്ന് നിരവധി ജനപ്രിയ പരമ്പരകളുടെ ഭാഗമായിരുന്ന സജിത ബേട്ടി, താൻ അഭിനയിച്ച നെഗറ്റീവ് ഷെയ്ഡ് ഉള്ള വേഷങ്ങളിലൂടെ പെട്ടെന്ന് തന്നെ ജനഹൃദയം കീഴടക്കി. സാന്ത്വനത്തിലെ അപ്പുവിന്റെ മകളായി എത്തി ദേവൂട്ടി അമ്മയെ പോലെ ബാലതാരമായി ഇപ്പോൾ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുക ആണ്.

ഇസാസ് വേൾഡ് എന്ന യൂട്യൂബ് ചാനലിലൂടെ ഇസയുടെ വിശേഷങ്ങൾ ആരാധകർക്കായി കുടുംബം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ, ഉപ്പും മുളകിലെ ബാലുവിന്റെയും നീലുവിന്റെയും മകൾ പാറുവിനെ കാണാൻ ഉപ്പും മുളകിന്റെ സീരിയൽ സെറ്റിലേക്ക് അമ്മയുടെ കൂടെ എത്തിയിരിക്കുക ആണ് മകൾ. സാന്ത്വനം സീരിയലിന്റെ തിരക്കുകൾക്കിടയിൽ ഇപ്പോൾ അമ്മയുടെ സീരിയൽ സെറ്റിലേക്ക് അധികം വരാൻ

കഴിയാറില്ല പാറു ഇസയെ കുറിച്ച് അന്വേഷിക്കാറുണ്ടെന്നും വീഡിയോയിൽ സജിത പറയുന്നത് കേൾക്കാം. “അമ്മയെപ്പോലെ തന്നെ മിടുക്കി ആണല്ലോ മകളും” എന്ന കമൻറുകൾ ആണ് വീഡിയോയ്ക്ക് താഴെ ആരാധകർ കുറിച്ചത്. സാന്ത്വനം സീരിയൽ സെറ്റിലെ വിശേഷങ്ങളും ഒരു യൂട്യൂബ് വീഡിയോയിലൂടെ ഇസയും കുടുംബവും അടുത്തിടെ പങ്കുവെച്ചിരുന്നു. സാന്ത്വനം കുടുംബത്തിലെ എല്ലാവരും ഒരുമിച്ചുള്ള ഒരു ചെറിയ നൃത്ത വീഡിയോയും ഇൻസ്റ്റഗ്രാം റീൽസിൽ പങ്കുവെച്ചത് ഏറെ ജനശ്രദ്ധ നേടിയിരുന്നു. ഇസയുടെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ അറിയുവാൻ ആരാധകർ ഏറെ ആകാംക്ഷ കാട്ടാറുണ്ട്. ഇടുന്ന ഓരോ വീഡിയോകളും ചുരുങ്ങിയ സമയം കൊണ്ട് തന്നെ ആളുകൾ ഇരു കൈകളും നീട്ടി സ്വീകരിക്കാറുണ്ട്.