ഇത്തവണ ബിഗ് ബോസ്സിൽ കൂടുതലും സീരിയൽ താരങ്ങളോ ? അമ്പാടിയുടെ അലീന ടീച്ചറിൽ നിന്ന് ബിഗ്ഗ്‌ബോസിലെ മത്സരാർഥിയിലേക്കുള്ള ദൂരം ഇത്ര | Sreethu Krishnan Bigg Boss Season 6 Contestant Life Story

Sreethu Krishnan Bigg Boss Season 6 Contestant Life Story: മലയാളത്തിലെ അമ്മ അറിയാതെ എന്ന ടെലിവിഷൻ പരമ്പരയിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ശ്രീതു കൃഷ്ണൻ. മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയായ് ഒരാൾ കൂടിയാണ് ശ്രീതു കൃഷ്ണൻ. അലീന ടീച്ചർ എന്ന കേന്ദ്ര കഥാപാത്രത്തെയായിരുന്നു താരം പരമ്പരയിൽ കൈകാര്യം ചെയ്തത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളത്തിൽ

ഒട്ടേറെ ആരാധകരെ നേടിയെടുക്കാൻ താരത്തിനു സാധിച്ചു. ഇപ്പോൾ ഇതാ മലയാളികൾക്ക് ഏറെ സന്തോഷകരമായ വാർത്തയാണ് ലഭിക്കുന്നത്. പരമ്പരകളിലെ അലീന ടീച്ചർ ഇനി മുതൽ ഓരോ പ്രേക്ഷകർക്കും ബിഗ്ബോസ് വീട്ടിൽ കാണാൻ കഴിയും. ബിഗ്ബോസ് സീസൺ സിക്സിലെ ഏഴാമത്തെ മത്സരാർത്ഥിയാണ് ശ്രീതു കൃഷ്ണൻ. തമിഴ്നാട് സ്വേദേശിയാണെന്ന കാര്യം മലയാളികൾക്ക് പലർക്കും

അറിയാത്ത സത്യമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ലൊക്കേഷൻ സമയങ്ങളിൽ ഉണ്ടാവുമ രസകരമായ വിശേഷങ്ങളും ചിത്രങ്ങളും ആരാധകരുമായി പങ്കുവയ്ക്കാൻ താരം ഒട്ടും മടി കാണിക്കാറില്ല. ജനിച്ചത് എറണാകുളത്താണെങ്കിലും താരം പഠിച്ചതും വളർന്നതുമെല്ലാം ചെന്നൈയിലാണ്. തന്റെ 12 വയസ് മുതൽ തന്നെ തമിഴ് സീരിയൽ രംഗത്ത്

അഭിനയ ജീവിതം ആരംഭിച്ചു. സീരിയൽ കൂടാതെ ചില ചലച്ചിത്രങ്ങളിലും ശ്രീതു കൃഷ്ണൻ നല്ല കഥാപാത്രങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഒട്ടേറെ അവസരങ്ങളിൽ സിനിമയിൽ നിന്നും ഇപ്പോൾ താരത്തിനു ലഭിക്കാറുണ്ട്. മികച്ച നർത്തകി കൂടിയാണ് ശ്രീതു കൃഷ്ണൻ ഒട്ടേറെ തമിഴ് റിയാലിറ്റി ഷോകളിൽ മത്സരാർത്ഥിയായി പങ്കെടുത്തിട്ടുണ്ട്. ഇപ്പോൾ ഇതാ ബിഗ്‌ബോസ് സീസൺ സിക്സിലെ ഏഴാമത്തെ മത്സരാർത്ഥിയായി ശ്രീതു കൃഷ്ണൻ എത്തിയിരിക്കുകയാണ്.