നയനയെ പുറത്താക്കാൻ നോക്കിയ ദേവയാനിക്ക് വൻ വിലക്ക്..!! ആദർശിന് തക്ക ശിക്ഷ കൊടുത്ത് ദൈവം; ദേവയാനിയ്ക്ക് കർശന താക്കീതുമായി ജയൻ | Patharamattu today latest episode

Patharamattu today latest episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റിൽ വ്യത്യസ്ത രംഗങ്ങളാണ് നടക്കുന്നത്. ഇന്നലെ എപ്പിസോഡിൻ്റെ അവസാനത്തിൽ നയന അനന്തപുരിയിൽ കയറിയ ശേഷം മഴ നനഞ്ഞതിനാൽ തലയൊക്കെ ഉണക്കിയെടുക്കുകയായിരുന്നു. അപ്പോൾ എൻ്റെ ഭർത്താവിന് എന്നോട് സ്നേഹമില്ലെന്നും, സുഹൃത്തായ കല്യാണിയുടെ ഭർത്താവായ കിരണിനെപ്പോലെ

എന്തിനും കൂടെ നിൽക്കാൻ എനിക്ക് ആരുമില്ലെന്ന് മനസിൽ പറയുകയാണ് നയന. പിന്നീട് കാണുന്നത് കനക ദുർഗ്ഗയും, ഗോവിന്ദനും നന്ദാവനത്തിൽ എത്തുന്നതാണ്. അവിടെ നന്ദു എത്തിയിട്ടുണ്ടായിരുന്നു. നടന്ന കാര്യങ്ങളൊക്കെ നന്ദുവിനോട് പറഞ്ഞപ്പോൾ, ചേച്ചിയെ അവിടെ നിർത്തേണ്ട ആവശ്യമില്ലായിരുന്നെന്നും, നവ്യേച്ചി അവിടെ പോയ ശേഷം നയനേച്ചിക്ക് ഒരു സമാധാനവും ഇല്ലല്ലോ തുടങ്ങി പലതും പറയുകയാണ്.

പിന്നീട് കാണുന്നത് നയനയെ വീട്ടിൽ കയറ്റിയതിൻ്റെ ദേഷ്യത്തിൽ നിൽക്കുന്ന ദേവയാനിയെയാണ്. അപ്പോഴാണ് ജയൻ അവിടെ വരുന്നത്. നിനക്ക് നയനയെ തിരിച്ചു കയറ്റിയതിൽ ദേഷ്യമുണ്ടെന്ന് എനിക്കറിയാമെന്നും, പക്ഷേ ഇനി നീ നയന മോളോട് ഇങ്ങനെ പെരുമാറിയാൽ നിൻ്റെ സ്ഥാനവും പുറത്തായിരിക്കുമെന്ന് പറയുകയാണ് ജയൻ. നമ്മുടെ മോന് അവളെ ഇഷ്ടമല്ലെന്ന് പറയുകയാണ് ദേവയാനി.

അവന് അവളെ ഇഷ്ടമാണെന്നും, നീ കാരണമാണ് അവൻ ഇങ്ങനെ പെരുമാറുന്നതെന്നും, ഇനി നീ അവരുടെ കാര്യത്തിൽ ഇടപെടരുതെന്നും പറഞ്ഞു കൊണ്ട് പോവുകയാണ് ജയൻ. പിന്നീട് മുത്തശ്ശനും ജയനും പലതും സംസാരിക്കുകയാണ്. മുത്തശ്ശൻ ജയനോട് ദേവയാനിയെ കുറിച്ച് പറയുകയാണ്. നിൻ്റെ ഭാര്യയ്ക്ക് എപ്പോഴും ജയിക്കണമെന്നും, നയനയുടെ മുന്നിൽ തോറ്റു പോകരുതെന്ന ചിന്തയാണ് ദേവയാനിയെ ഇങ്ങനെയൊക്കെ ആക്കിയതെന്ന് പറയുകയാണ്. മഴ നനഞ്ഞ നയന രാത്രി കുളിയൊക്കെ കഴിഞ്ഞ് വരികയാണ്. ആദർശിനോട് പലതും പറയുകയാണ്. ഇതൊക്കെ കേട്ട് ദേഷ്യം പിടിച്ച് ആദർശ് കൈ ചില്ലിന് ഇടിക്കുകയാണ്.