ഇത് മുത്തശ്ശന്റെ അന്ത്യശാസന.!! നയനയെ ഭാര്യയായി അംഗീകരിച്ച് ആദർശ്..!! ചങ്കുപൊട്ടി ദേവയാനി; മുത്തച്ഛന്റെ തന്ത്രം ഏൽക്കുന്നു | Patharamattu today episode

Patharamattu today episode: ഏഷ്യാനെറ്റ് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന എപ്പിസോഡുകളാണ് പത്തരമാറ്റിൽ ഇന്ന് നടക്കാൻ പോകുന്നത്. പിന്നീട് അദ്ദേഹത്തിൻ്റെ രോഗ വിവരം അറിയിക്കുകയാണ് അവർ. ഇത് പറയുമ്പോൾ പൊട്ടിക്കരയുകയാണ് ജയൻ. എന്നാൽ മുത്തശ്ശൻ ജയനെ സമാധാനിപ്പിക്കുകയും, ആദർശിനോടും, ജയനോടും ഈ രോഗവിവരം അനന്തപുരിയിൽ ആരും

അറിയാൽ പാടില്ലെന്നും, കൂടാതെ വീട്ടിൽ എപ്പോഴും സന്തോഷമുണ്ടാവണമെന്നും പറയുകയാണ് അന്തമൂർത്തി. ആദർശും ജയനും സമ്മതം പറയുകയാണ്. പിന്നീട് കാണുന്നത് ജലജ അച്ഛൻ രോഗശയ്യയിലാവാൻ കാരണം ഇവിടെ വന്നു കയറിയവൾ കാരണമാണെന്ന് പറയുകയാണ്. ഇത് കേട്ട് കരഞ്ഞു തളർന്ന മുത്തശ്ശി വഴക്കു പറയുകയാണ്. അപ്പോഴാണ് ആശുപത്രിയിൽ നിന്നും മുത്തശ്ശനും ജയനും, ആദർശും

വരുന്നത്. മുത്തശ്ശനെ കണ്ടപ്പോൾ തന്നെ നിങ്ങൾക്ക് എന്തു പറ്റി എന്നു പറഞ്ഞ് മുത്തശ്ശി അടുത്തു പോയി ഇരിക്കുകയാണ്. ഒന്നുമില്ലെന്ന് മുത്തശ്ശൻ പറഞ്ഞപ്പോൾ, ദേവയാനി അച്ഛന് എന്തെങ്കിലും അസുഖമുണ്ടോ എന്ന് പറയുകയാണ്. പിന്നീട് എല്ലാവരും ഓടിച്ചെന്ന് ചോദിക്കുകയാണ്. എന്താണ് അച്ഛന് പറ്റിയത് എന്നും, ഡോക്ടർ എന്താണ് പറഞ്ഞതെന്നും ചോദിച്ചപ്പോൾ, പ്രത്യേകിച്ച് ഒന്നുമില്ലെന്നും പെട്ടെന്നുണ്ടായ ടെൻഷൻ ആണെന്നും,

ഇനി അങ്ങനെ ഒരു വിഷമവും ഇനി വീട്ടിൽ ഉണ്ടാകാൻ പാടില്ലെന്നും പറയുമ്പോൾ, ഉടൻതന്നെ ജലജ, പ്രശ്നങ്ങളുണ്ടാക്കുന്നത് ഞങ്ങളല്ലെന്നും, ഇവിടെ രണ്ടെണ്ണം കാലുകുത്തിയത് മുതൽ ഇവിടെ പ്രഷർ ആർക്കും കുറയുന്നില്ലെന്ന് ജലജ പറഞ്ഞപ്പോൾ, ഇത് കേട്ട് ജയന് ദേഷ്യം വരികയും, ഇവിടെ പ്രശ്നങ്ങൾ ഉണ്ടാവാർ കാരണം നീയും, എൻ്റെ ഭാര്യയുമൊക്കെ ആണെന്നും, നിങ്ങളുടെയൊക്കെ വർത്തമാനം കുറച്ച് പ്രശ്നങ്ങൾ ഇവിടെ ഉണ്ടാവില്ല എന്നു പറയുകയാണ്. പിന്നീട് നയന റൂമിലേക്ക് പോവുകയാണ്. പിറകിൽ ആദർശ് പോയി നീ പോയില്ലേ എന്നും, നിന്നോട് ഞാൻ പറഞ്ഞതല്ലേ ഇവിടെ നിന്നും പോവാൻ എന്നു പറയുകയാണ്. ഈ അവസ്ഥയിൽ മുത്തശ്ശൻ ഉള്ളപ്പോൾ ഞാൻ എങ്ങനെ പോകാൻ ആണെന്നും, എന്നെ സ്നേഹിക്കുന്ന മുത്തശ്ശൻ്റെ സുഖവിവരമറിയാതെ എനിക്ക് പോവാൻ സാധിക്കില്ല എന്ന് പറയുകയാണ് നയന.