സിഎസ് ന്റയും രൂപയുടെയും നടുക്കിലേക്ക് അവൻ എത്തുന്നു.!! രാഹുലിന് അന്ത്യ കൂദാശ നല്കാൻ എത്തി മനോഹർ | Mounaragam today episode

Mounaragam today episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം വളരെ വ്യത്യസ്തമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, രാഹുൽ ആക്രൂരകൃത്യം ചെയ്യാനുള്ള ഒരുക്കത്തിലാണ്. സരയുവും ശാരിയും ആശുപത്രിയിൽ പോയ തക്കം നോക്കി മുകളിൽ നിന്ന് താഴെ ഇറങ്ങി വന്ന് സരയുവിന് കുടിക്കാൻ വച്ചിരുന്ന ഫ്രിഡ്ജിലുണ്ടായിരുന്ന മുസംബി ജ്യൂസിൽ രാഹുൽ വിഷം കലർത്തുകയായിരുന്നു. രാഹുൽ പലതും മനസിൽ പറയുകയാണ്.

അവൻ്റെ ഒരു കുഞ്ഞ് എൻ്റെ മകൾക്ക് വേണ്ടെന്നും, അച്ഛനില്ലാതെ ആ കുഞ്ഞ് വളരേണ്ട അവസ്ഥ വരരുതെന്ന് പറയുകയാണ് രാഹുൽ. അതിന് ശേഷം മുകളിലേക്ക് പോകാൻ നോക്കുമ്പോൾ, മനോഹർ കാണുകയാണ്. ഹലോ ഈ വയ്യാത്ത അവസ്ഥയിൽ എവിടെ പോയതാണെന്ന് ചോദിക്കുകയാണ്. ഞാൻ വെള്ളം കുടിക്കാൻ പോയതാണെന്നും, നീ എൻ്റെ കാര്യത്തിൽ ഇടപെടേണ്ടെന്നും പറയുകയാണ്. ആരും ഇല്ലാത്ത സമയം അമ്മായി അച്ഛൻ എന്തോ ഒപ്പിക്കാൻ വന്നതാണെന്ന് മനോഹറിന് സംശയമുണ്ട്.

മനോഹറിനെ കുറെ വഴക്ക് പറഞ്ഞ് രാഹുൽ മുകളിൽ പോയി. പിന്നീട് കാണുന്നത് ചന്ദ്രസേനൻ ഇച്ഛായനെ വിളിച്ച് വയലൻ്റയ്ൻസ് ഡേ ആഘോഷിച്ച ഹോട്ടലിൽ വരുന്നത് അറിയിക്കുകയാണ്. പിന്നീട് രൂപയെ കൂട്ടി ചന്ദ്രസേൻ ആ ഹോട്ടലിലേക്ക് പുറപ്പെടുകയാണ്. അപ്പോഴാണ് കിരണിന് ഒരു ഫോൺ വരുന്നത്. നിങ്ങൾ പറഞ്ഞ ആ രണ്ടു പേർ ഇവിടെ റൂമെടുത്തിട്ടുണ്ടെന്ന കാര്യം അറിയിക്കുകയാണ്.ഇതറിഞ്ഞ കിരൺ കല്യാണിയെ വിവരം അറിയിക്കുകയാണ്. ഇവിടെ ഇപ്പോൾ സോണി ഉള്ളതിനാൽ കല്ലുമോനെ സോണിയെ ഏൽപ്പിച്ച് രണ്ടു ദിവസം അവിടെ താമസിപ്പിക്കാമെന്ന് പറയുകയാണ്.

അങ്ങനെ അവർ പുറപ്പെടുകയാണ്. അപ്പോഴാണ് ചന്ദ്രസേനനും രൂപയും കൂടി അവിടെ റസ്റ്റോറൻ്റിൽ ഇച്ഛായനെ കാത്തുനിൽക്കുകയാണ്. അപ്പോഴാണ് ബൈജുവും പാറുക്കുട്ടിയും കൂടി ആ റസ്റ്റോറൻ്റിൽൽ വരികയാണ്‌. അവർ കയറി വരുന്നത് കണ്ട ചന്ദ്രസേനൻ രൂപയെ ഒളിപ്പിക്കുകയാണ്. ബൈജുവും പാറുക്കുട്ടിയും ഭക്ഷണമൊക്കെ കഴിച്ച് പോയപ്പോഴാണ് അച്ഛായൻ വരുന്നത്. അച്ഛായനെ കണ്ട ചന്ദ്രസേനൻ ഞാൻ ഭാര്യയെ കൊണ്ട് വന്നിരുന്നെന്നും, കുടുംബത്തിലെ ചില പ്രശ്നങ്ങൾ ഞാൻ തന്നോട് പറഞ്ഞതല്ലേയെന്നും, എൻ്റെ കുടുംബക്കാരെ കണ്ട് ഞാൻ അവളെ മാറ്റിനിർത്തിയിരിക്കുകയാണെന്ന് പറയുകയാണ്.ഇത് കേട്ട് ഇച്ഛായന് ദേഷ്യം വരികയാണ്. താൻ കുറേക്കാലമായി എന്നെ പറ്റിക്കുന്നെന്നും, ഓരോ കാരണങ്ങൾ പറഞ്ഞ് താൻ ഞങ്ങളെ വിഡ്ഢിയാക്കുകയാണെന്നും പറയുകയാണ് ഇച്ഛായൻ.