ഫുട്ബോൾ കേക്ക് മുറിച്ച് ജൂനിയർ തല.!! മകൻ അദ്വിക്കിന്റെ പിറന്നാളാഘോഷിച്ച് തല അജിത്തും ശാലിനിയും.!! ആഘോഷചിത്രങ്ങൾ വൈറൽ | Ajith Shalini son birthday celebration video viral

Ajith Shalini son birthday celebration video viral:തമിഴ് സിനിമകളിൽ അഭിനയിച്ച് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ വ്യക്തിയാണ് അജിത്ത്. താരത്തിന്റെതായ പുത്തൻ സിനിമകൾക്ക് ആരാധകർ ഏറെയാണ്. തല എന്നാണ് ഇദ്ദേഹത്തെ ആരാധകർ വിളിക്കുന്നത്. തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ഇദ്ദേഹം പ്രേക്ഷകരിൽ എത്തിക്കാറുണ്ട്. ഇദ്ദേഹത്തിന്റെ ഭാര്യയാണ്

മലയാള സിനിമാതാരമായിരുന്ന ശാലിനി. വിവാഹശേഷം ശാലിനി സിനിമാലോകത്ത് അത്രതന്നെ സജീവമല്ല.തമിഴ് മാത്രമല്ല ഹിന്ദി തെലുങ്ക് കന്നട എന്നീ ഭാഷകളിലുംഅജിത്ത് ഇതിനോടകം തന്നെ അഭിനയിച്ചിട്ടുണ്ട്.90 കളുടെ അവസാനത്തിലാണ് ഇദ്ദേഹം തമിഴിൽ ശ്രദ്ധേയനായ നടനായി മാറുന്നത്. അജിത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ചിത്രം കാതൽ കോട്ടയ് ആണ്.വാലി എന്ന ചിത്രത്തിലെ ഇദ്ദേഹത്തിന്റെ

അഭിനയവും വളരെയധികം ശ്രദ്ധ നേടിയിരുന്നു. 2022 ൽ പുറത്തിറങ്ങിയ വലിമൈ, 2023 പുറത്തിറങ്ങിയ എന്ന തുനിവ് എന്ന ചിത്രവും വലിയ രീതിയിൽ ഹിറ്റായിരുന്നു. ഭാര്യ ശാലിനി ആകട്ടെ അനിയത്തിപ്രാവ്, നിറം എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു. ശാലിനി സിനിമാലോകത്തേക്ക് തിരിച്ചുവരണമെന്നാണ് പ്രേക്ഷകർ ആഗ്രഹിക്കുന്നത്. എന്നാൽ നല്ലൊരു ഭാര്യയും അമ്മയുമായി

കുടുംബജീവിതം നയിക്കുകയാണ് ഇപ്പോൾ ശാലിനി. അജിത്തിന്റെയും ശാലിനിയുടെയും മകനാണ് അദ്വിക്. മകനെ കൂടാതെ അനുഷ്ക എന്ന ഒരു പെൺകുട്ടി കൂടി ഇവർക്കുണ്ട്. തങ്ങളുടെ മകന്റെയും മകളുടെയും കൂടെ ഉള്ള ചിത്രങ്ങൾ ഇവർ തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ പലപ്പോഴും പങ്കുവയ്ക്കാറുണ്ട്.മകൻ നല്ലൊരു ഫുട്ബോൾ പ്രേമി കൂടിയാണ്. ഇപ്പോഴിതാ മകന്റെ പിറന്നാളിനോട് അനുബന്ധിച്ച് അജിത്ത് പങ്കുവെച്ച ഒരു ചിത്രമാണ് ശ്രദ്ധ നേടുന്നത്. ഫുട്ബോളിന്റെ ആകൃതിയിലുള്ള ഒരു കേക്ക് ആണ് മകനുവേണ്ടി ഇവർ ഒരുക്കിയിരിക്കുന്നത്. ഒരു മെസ്സി ഫാൻ കൂടിയാണ് മകൻ. മകന്റെ പിറന്നാളിന് അവൻ ധരിച്ചിരിക്കുന്നത് അർജന്റീനയുടെ ജേഴ്സിയാണ്.