പത്തരമാറ്റ് പരമ്പരയിലെ അനന്തപുരി തറവാട് വീട് കണ്ട് അമ്പരന്ന് പ്രേക്ഷകർ.!! വീടിന്റെ വീഡിയോ വൈറലാകുന്നു | Patharamattu serial location home video

Patharamattu serial location home video: ഏഷ്യാനെറ്റ് സീരിയൽ ആരാധകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് കഴിഞ്ഞ മെയ് 15 മുതൽ 8.30 നായിരുന്നു സംപ്രേക്ഷണം ചെയ്തിരുന്നത്. ജ്വല്ലറി വ്യവസായിയായ അനന്തമൂർത്തിയുടെയും കുടുംബത്തിൻ്റെയും കഥ പറയുന്ന പരമ്പരയിൽ, മിഡിൽ ക്ലാസ് കുടുംബമായ ഉദയഭാനുവിൻ്റെയും കനക ദുർഗ്ഗയുടെയും പെൺമക്കളുടെയും കഥ സമാന്തരമായി വരുന്ന ഈ

പരമ്പര ഒരു വർഷത്തോടടുക്കാൻ പോവുകയാണ്. എന്നാൽ സീരിയൽ തുടങ്ങിയ അന്നു മുതൽ പ്രേക്ഷകർ കണ്ണും നട്ട് നോക്കിയിരുന്ന വീടായിരുന്നു അനന്തപുരി തറവാട്. ലൊക്കേഷൻ രംഗങ്ങളിൽ കാണുന്ന വ്യൂ പ്രേക്ഷകരെ ആകർഷിച്ചതിനാൽ തറവാടിൻ്റെ മുഴുവൻ രംഗങ്ങൾ കാണാൻ പ്രേക്ഷകർ ആഗ്രഹിച്ചിരുന്നു. നിരവധി പ്രേക്ഷകരുടെ ആവശ്യപ്രകാരം അനന്തപുരി തറവാടിൻ്റെ ഫുൾ വീഡിയോയുമായി

വന്നിരിക്കുകയാണ് പത്തരമാറ്റിലെ അനന്തമൂർത്തിയുടെ കൊച്ചുമകനായി അനിരുദ്ധ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിഷ്ണു ബാലകൃഷ്ൺ. അനന്തപുരി തറവാടിൻ്റെ ഗെയ്റ്റു തൊട്ടുള്ള രംഗങ്ങളാണ് വീഡിയോയിൽ പകർത്തിയിരിക്കുന്നത്. ഗെയ്റ്റിൽ നിന്ന് കടന്നാൽ നടുവിലായി പച്ചപ്പ് പിടിപ്പിച്ചിരിക്കുന്നത് കാണാം. ഗെയ്റ്റിൽ നിന്ന് കടന്നാൽ രണ്ടു വശത്തായി കാറുകൾക്ക് കയറി ഇറങ്ങേണ്ട രീതിയിൽ ഇൻ ആൻ്റ്

ഔട്ടായിട്ടാണ് വഴി ഒരുക്കിയിരിക്കുന്നത്. നടുവിലുളള പച്ചപ്പിന് നടുവിലായി നടപ്പാതയും ഒരുക്കി വച്ചിട്ടുണ്ട്. സിറ്റൗട്ട് വളരെ മനോഹരമായാണ് ഒരുക്കിയിരിക്കുന്നത്. ഒരു വശത്തായി അക്വേറിയം ഒരുക്കിയിട്ടുണ്ട്. മൂന്നു നിലയിലായാണ് വീട് ഒരുക്കിയിരിക്കുന്നത്. സിറ്റൗട്ടിൽ നിന്നും ലിവിംങ്ങ് റൂമിലേക്ക് കയറിയാൽ നാലുകെട്ട് സ്ട്രക്ച്ചറിൽ ഒരുക്കിയിരിക്കുന്നതാണ് കാണുന്നത്. നടുവിലായി വെള്ളം കെട്ടിനിൽക്കുന്ന രീതിയിൽ 3ഡി ഡിസൈനിലാണ് ഒരുക്കിയിരിക്കുന്നത്. ഇതിൻ്റെ മെയിൻ ഹൈലൈറ്റായി കാണുന്നത് അതിൻ്റെ നടുവിൽ ഒരുക്കിയിരിക്കുന്ന മനോഹരമായ ലൈറ്റാണ്.