നയനയുടെ കാലുപിടിച്ച് ദേവയാനി.!! നയനയുടെ രക്ഷകനായി വന്നത് ആരാണെന്ന് കണ്ടോ ? ഇനിമുതൽ ആദർശ് നയനയ്ക്ക് നല്ലൊരു ഭർത്താവ് | Patharamattu today latest episode

Patharamattu today latest episode: ഏഷ്യാനെറ്റ് കുടുംബ പ്രേക്ഷകർ നെഞ്ചിലേറ്റിയ പരമ്പരയായ പത്തരമാറ്റ് സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെയാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ നയന മോശമായി ദേവയാനിയോട് സംസാരിച്ചതിനാണ് ആദർശ് നയനയെ വീട്ടിൽ നിന്ന് പുറത്താക്കുന്നത്. വീട്ടിൻ്റെ പുറത്ത് കോരിച്ചൊരിയുന്ന മഴയത്ത് നിൽക്കുകയാണ് നയന.

എന്നാൽ മുത്തശ്ശി ആകെ വിഷമിച്ചു നിൽക്കുകയാണ്. ദേവയാനിയോട് പലതും പറയുകയാണ്. ഇത് കേട്ട ജലജ അമ്മ എന്തിനാണ് ഇത്തരം കാര്യങ്ങളിലൊക്കെ ഇടപെടുന്നതെന്നു പറഞ്ഞപ്പോൾ, ദേഷ്യം പിടിച്ച് മുത്തശ്ശി, നീ ഒന്നും പറയേണ്ടെന്നും, നീയാണ് ഇന്നത്തെ ഈ പ്രശ്നത്തിന് കാരണമെന്നും, ആ വീഡിയോ കാണിച്ചിട്ട് നിനക്കെന്ത് കിട്ടിയെന്നും മറ്റും ചോദിക്കുകയായിരുന്നു മുത്തശ്ശി. അമ്മ എന്നെ വെറുതെ പറയേണ്ടെന്നും,

അവൾ ചെയ്തതിനെ ന്യായീകരിക്കേണ്ടെന്നും പറയുകയാണ് ജലജ. പിന്നീട് കാണുന്നത്‌ ഗോവിന്ദനെയാണ്. ഉറങ്ങാൻ കിടന്ന ഗോവിന്ദൻ പെട്ടെന്ന് എന്തോ അസ്വസ്ഥത തോന്നി എഴുന്നേൽക്കുകയാണ്. എനിക്ക് എന്തോ വല്ലാതെ അസ്വസ്ഥത തോന്നുകയാണെന്നും, എൻ്റെ മക്കൾക്ക് എന്തോ വിഷമം ഉള്ളതുപോലെ ഒരു തോന്നൽ. ഇത് കേട്ട കനക ദുർഗ്ഗ സമാധാനിപ്പിക്കുകയാണ്. നിങ്ങൾ വെറുതെ വേണ്ടാത്തതൊന്നും

ആലോചിക്കേണ്ടെന്നും, നമ്മുടെ മക്കൾക്ക് ഒന്നുമില്ലെന്ന് പറയുകയാണ് കനക ദർഗ്ഗ. പിന്നീട് അനി ആദർശിനോട് പലതും പറയുകയാണ്. ചേട്ടൻ ചെയ്തത് വളരെ മോശമായിപ്പോയെന്നും, ഇത് പോലെയൊരു ഭാര്യയെ കിട്ടിയത് ഏട്ടൻ്റെ ഭാഗ്യമാണെന്നും മറ്റും പറയുകയാണ്. എന്നാൽ ഒന്നിനും ഉത്തരം പറയാനാകാതെ നിൽക്കുകയാണ് ആദർശ്. മുത്തശ്ശി വീണ്ടും നയനമോൾ മഴ നനഞ്ഞ് നിൽക്കുകയാണെന്നും, നിങ്ങൾ എന്തെങ്കിലുമൊരു തീരുമാനമെടുക്കണമെന്നും പറയുകയാണ്. എന്നാൽ മുത്തശ്ശൻ ഒരു തീരുമാനവും എടുക്കുന്നുമില്ല.