ഇനി ശാരിയുടെയും സരയുവിന്റെയും പടിയിറക്കം.!! രാഹുൽ തീർന്നു സ്റ്റേ ഓർഡർ എത്തി; ഒരു നിമിഷം കൊണ്ട് സരയുവിനെ പിച്ചക്കാരി ആക്കി രൂപ | Mounaragam today latest episode

Mounaragam today latest episode: ഏഷ്യാനെറ്റ് പ്രേക്ഷകർ കാത്തിരുന്ന എപ്പിസോഡാണ് മൗനരാഗത്തിൽ ഇന്ന് കാണാൻ പോകുന്നത്‌. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, സരയു കല്യാണിയോടും കിരണിനോടും രൂപ സ്വത്ത് എൻ്റെ പേരിൽ തരാൻ പോകുന്ന വിവരം അറിയിക്കാൻ പോവുകയാണ്. വളരെ സന്തോഷത്തിൽ അവിടെ എത്തിയ സരയു, ഞാൻ ഒരു കാര്യം പറയാൻ വന്നതാണെന്നും,

നിങ്ങളുടെ പ്രിയപ്പെട്ട അമ്മയുടെ എല്ലാ സ്വത്തിനും അവകാശി നാളെ മുതൽ ഞാനാണെന്നും, നിൻ്റെ അമ്മയ്ക്ക് നിങ്ങൾ മക്കളേക്കാൾ കൂടുതൽ ഇഷ്ടം എന്നെയാണ് എന്നതിനുള്ള തെളിവാണ് നാളെ നിങ്ങൾ കാണാൻ പോകുന്നതെന്ന് പറയുകയാണ് സരയു. ഇതൊക്കെ കേട്ട് കിരണും കല്യാണിയും മനസ്സിൽ ചിരിക്കുകയാണ്. നാളെ നടക്കാൻ പോകുന്ന കാര്യം അറിയുമ്പോൾ നിനക്കൊക്കെ എന്തു സംഭവിക്കുമെന്നാണ്

കിരണും കല്യാണിയും ആലോചിക്കുന്നത്. നിൻ്റെ അമ്മയുടെ സ്വത്തൊക്കെ ലഭിച്ച ശേഷം ഞങ്ങൾ അമേരിക്കയിലേക്ക് പറക്കുമെന്ന് പറഞ്ഞു കൊണ്ട് പോവുകയാണ് സരയു. സരയു പോയ ശേഷം കല്യാണി അവളുടെ അഹങ്കാരം കണ്ടില്ലേയെന്നും, ഈ ലോകത്തെ ഏറ്റവും വൃത്തികെട്ട പുരുഷൻ അവനാണെന്ന് അവൾക്കറിയില്ലല്ലോയെന്നും, അമ്മയുടെ സ്വത്ത് നാളെ അവൾക്ക് ലഭിക്കില്ലെന്ന കാര്യം അവൾക്കറിയില്ലല്ലോ

എന്നു പറയുകയാണ് കിരൺ. പ്രകാശനും കുടുംബവും പ്രേതബാധയിൽ നിന്നൊഴിവാകാൻ ചരട് മന്ത്രിച്ചൊക്കെ കെട്ടുകയാണ്. എങ്ങനെ പ്രേതബാധ ഒഴിവാക്കണമെന്ന ചിന്തയിലാണ് വിക്രമും പ്രകാശും. പിറ്റേ ദിവസം രാവിലെ തന്നെ രാഹുലും, ശാരിയും, മനോഹറും, സരയുവും രൂപയുടെ വീട്ടിലേക്ക് വരികയാണ്. വളരെ സന്തോഷത്തിൽ വീട്ടിലേക്ക് വന്ന് അവരെ കാത്തിരിക്കുകയാണ്.അങ്ങനെ പണവുമായൊക്കെ ആളുകൾ വന്നശേഷം, എല്ലാവരും അവിടെ വന്നിരുന്നു. രജിസ്റ്റർ ചെയ്യാൻ പോകുമ്പോഴാണ് വക്കീൽ കയറി വരുന്നത്. വക്കീൽ വന്ന ശേഷം, ഒരു സ്റ്റേ ഓർഡർ കിട്ടിയിട്ടുണ്ടെന്നും, രൂപയുടെ സ്വത്തിൻ്റെ അവകാശം ചോദിച്ച് മക്കൾ ഒരു സ്റ്റേ ഓർഡർ അയച്ചിരിക്കുകയാണ്.ഇത് കേട്ട് നടുങ്ങി നിൽക്കുകയാണ് രാഹുലും കുടുംബവും.