രൂപയെ കുറിച്ചുള്ള ആ രഹസ്യം ഡോക്ടർ സി എസ് നെ അറിയിക്കുന്നു.!! രാഹുലിനെ വെട്ടിലാക്കി മനോഹർ | Mounaragam today latest episode

Mounaragam today latest episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ആകെ ടെൻഷനടിച്ച് നിൽക്കുന്ന സിഎസ് രൂപയ്ക്ക് ഇതെന്തു പറ്റിയെന്നാണ് ആലോചിക്കുന്നത്. പിന്നീട് കാണുന്നത് മനോഹറിനെയും രാഹുലിനെയും ആണ്. മനോഹറിനോട് സരയുവിൻ്റെ കൂടെ നിൽക്കരുതെന്നും, അവളെ

ഉപേക്ഷിച്ച് നീ പോവണമെന്നും, പറയുന്നു. ഞാൻ പോവുകയാണെങ്കിൽ സരയുവിനോട് നിൻ്റെ അമ്മ ശാരിയല്ലെന്നും, താരയാണെന്നും പറഞ്ഞു കൊടുത്തതിന് ശേഷം മാത്രമേ പോവുകയുള്ളുവെന്ന് പറയുകയാണ് മനോഹർ. ഇത് കേട്ട രാഹുൽ ദേഷ്യത്തിൽ നിന്നെ ഞാൻ കൊ ല്ലു മെടാ എന്ന് പറയുകയാണ്. അങ്ങനെ രണ്ടു പേരും വഴക്ക് പറയുകയായിരുന്നു. പിന്നീട്

കാണുന്നത് ആശുപത്രിയിൽ വിഷമിച്ച് നിൽക്കുന്ന ചന്ദ്രസേനനെയാണ്. അപ്പോഴാണ് ഡോക്ടർ അവിടേയ്ക്ക് വരുന്നത്. രൂപയ്ക്ക് എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോൾ, മാഡത്തിന് ഇപ്പോഴും ബോധം വന്നിട്ടില്ലെന്നും, പെട്ടെന്ന് സുഖമാവുമെന്നും ഡോക്ടർ പറഞ്ഞു. ബിപി കുറഞ്ഞു വരികയാണെന്നും, എപ്പോഴും മാഡം ബിപി കൂടിയാണ് ആശുപത്രിയിൽ വന്നിരുന്നതെന്നും, ഒക്കെ ശരിയാവുമെന്നും

പറയുകയാണ് ഡോക്ടർ. എൻ്റെ രൂപയെ രക്ഷിക്കണമെന്നും, കുറേ വർഷങ്ങൾക്ക് ശേഷമാണ് രൂപ എന്നെ ചന്ദ്രേട്ടാ എന്ന് വിളിക്കുന്നതെന്നും, അവൾക്ക് എന്നോടുള്ള ദേഷ്യം കുറഞ്ഞിട്ടുണ്ടെന്നാണ് തോന്നുന്നതെന്ന് പറയുകയാണ് ചന്ദ്രസേനൻ. അതെ, മാഡത്തിന് സാറിനോടുള്ള ദേഷ്യം കുറഞ്ഞിട്ടുണ്ടെന്നും, ഇനി നിങ്ങളുടെ ദിവസമാണെന്നും പറയുകയാണ് ഡോക്ടർ. ഇനി നിങ്ങൾ സന്തോഷത്തോടെയിരിക്കെന്നും, മാഡത്തിൻ്റെ ഹൃദയം മുഴുവൻ സാറാണെന്നും പറയുകയാണ് ഡോക്ടർ. പിന്നീട് കാണുന്നത് രാഹുൽ ദ്രാന്ത് പിടിച്ച പോലെ കഴിയുകയാണ്.