ഇന്ന് സലീമേട്ടന്റെ ജന്മദിനം ‘ചിലപ്പോ ബിരിയാണി കിട്ടിയാലോ ?’ പ്രിയ നടൻ സലിംകുമാറിന്റെ പിറന്നാൾ ആഘോഷിച്ച് സോഷ്യൽ മീഡിയ |Salim Kumar birthday

Salim Kumar birthday : ഹാസ്യ വേഷങ്ങളും സീരിയസ് വേഷങ്ങളും വളരെ മികവോടെ കൈകാര്യം ചെയ്യുന്ന മലയാളത്തിലെ മികച്ച ഒരു നടനാണ് സലിംകുമാർ. ഇദ്ദേഹത്തിന്റെ ഹാസ്യ വേഷങ്ങളെല്ലാം തന്നെ മലയാളികളെ വളരെയധികം പൊട്ടിച്ചിരിപ്പിച്ചിട്ടുണ്ട്. മിമിക്രി യിലൂടെ തന്നെയാണ് ഇദ്ദേഹവും സിനിമാലോകത്ത് സജീവമായത്. ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട്

എന്ന ചിത്രത്തിലെ നായക കഥാപാത്രം സലിംകുമാറിന്റെ അഭിനയ മികവ് വിളിച്ചോതുന്നു.കേരള സർക്കാരിന്റെ രണ്ടാമത്തെ മികച്ച നടനുള്ള പുരസ്കാരം ഈ വേഷത്തിന് അർഹമാവുകയും ചെയ്തിരുന്നു. 2010 ൽ അഭിനയിച്ച ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിന് ഇദ്ദേഹം സ്വന്തമാക്കിയത് ദേശീയ പുരസ്കാരമാണ്. കൂടാതെ മികച്ച നടനുള്ള കേരള സംസ്ഥാന പുരസ്കാരവും ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം സലിംകുമാറിന്റെ പിറന്നാൾ ദിവസമായിരുന്നു.

ഒക്ടോബർ 10,1969ലാണ് ഈ പ്രതിഭ പിറന്നത്. സോഷ്യൽ മീഡിയ ഒന്നടങ്കം തന്നെ അദ്ദേഹത്തിന്റെ പിറന്നാൾ ആഘോഷമാക്കുകയും ചെയ്തിരുന്നു. അദ്ദേഹം അഭിനയിച്ച നിരവധി സിനിമ രംഗങ്ങൾ പങ്കുവെച്ചു കൊണ്ടും, അദ്ദേഹത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടും ആണ് സോഷ്യൽ മീഡിയ ആശംസകൾ അറിയിച്ചത്. അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് രമേഷ് പിഷാരടിയും ചിത്രങ്ങൾ പങ്കുവെച്ചിരുന്നു . ഇന്ന് സലിമേട്ടന്റെ ജന്മദിനം. നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഡയലോഗ് കമന്റ് ചെയ്യൂ. നമുക്ക് ചിരിക്കാം സന്തോഷിക്കാം. ചിലപ്പോൾ ബിരിയാണി കിട്ടിയാലോ?

എന്ന അടിക്കുറിപ്പോടുകൂടിയാണ് രമേശ് പിഷാരടി അദ്ദേഹത്തിന് ആശംസകൾ നേർന്നത്. സലിംകുമാർ തന്റെ മിമിക്രി ജീവിതം ആരംഭിച്ചത് കൊച്ചിൻ കലാഭവനിൽ ആണ്. രമേഷ് പിഷാരടിയും നല്ല ഒരു മിമിക്രി താരമാണ്. ഇരുവരും തമ്മിലുള്ള സൗഹൃദം തുടങ്ങിയതും ഇതിലൂടെ തന്നെ.സുനിതയാണ് സലിംകുമാറിന്റെ ഭാര്യ.പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും. 1996 സെപ്റ്റംബർ 14നാണ് സുനിതയും സലിംകുമാറും വിവാഹിതരാകുന്നത്.

ചന്തു, ആരോമൽ എന്നിവരാണ് ഇവരുടെ മക്കൾ. സോഷ്യൽ മീഡിയയിലൂടെ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഏതൊരു കാര്യത്തെയും നർമ്മരൂപത്തിൽ സംസാരിക്കുന്ന സലിംകുമാറിനെ ജനങ്ങളും വളരെയധികം ഇഷ്ടപ്പെടുന്നു. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ പിറന്നാളിന് ഇത്രയധികം പിറന്നാൾ ആശംസകൾ ആരാധകർ നൽകിയത്.പങ്കുവയ്ക്കപ്പെട്ട ഓരോ ചിത്രങ്ങൾക്കു താഴെയും നിരവധി ആശംസകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്. ഇനിയും ഇദ്ദേഹത്തിന്റെ പുതിയ വേഷങ്ങൾ കാണാനും അഭിനയത്തിന്റെ പുതിയ തലങ്ങൾ കാണാനുമായി ആരാധകർ കാത്തിരിക്കുകയാണ്.