ഓലപ്പുരയിൽ നിന്നും ആഡംബരവീട്ടിലേക്ക്.!!അമ്പരപ്പിക്കുന്ന കാഴ്ചകളുമായി രഞ്ജു രഞ്ജിമാറിന്റെ വീട്; വീഡിയോ വൈറൽ | Makeup Artist Renju Renjimar Luxury Home Tour

Makeup Artist Renju Renjimar Luxury Home Tour: മലയാളികള്‍ക്ക് ഏറെ സുപരിചിതയായ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജീമാര്‍. ട്രാൻസ് വുമൺ ആയ രഞ്ജു രഞ്ജീമാര്‍ സോഷ്യല്‍ മീഡിയയിലും നിറ സാന്നിധ്യമാണ്. അങ്കമാലിയിൽ ഉള്ള തന്റെ മൂന്നുനില വീടിന്റെ തകർപ്പൻ ഹോം ടൂർ ആണ് യൂട്യൂബിൽ വൈറലായി കൊണ്ടിരിക്കുന്നത്. മൈൽ സ്റ്റോൺ മേക്കേഴ്സിന്റെ സ്പെഷ്യൽ വിത്ത് ഗഡാഫി എന്ന ഷോയിലൂടെയാണ്

രഞ്ജു തന്റെ സ്വപ്നഭവനത്തിലേക്ക് മലയാളി പ്രേക്ഷകരുടെ കണ്ണുകളെ ആനയിച്ചത്. മേക്കപ്പ് ആർട്ടിസ്റ്റായി വന്ന രഞ്ജു വലിയ നേട്ടമാണ് കൈവരിച്ചത്. ഒരുപാട് കളിലൂടെ കടന്നുപോയ ഇവർ ട്രാൻസ് വുമൺകൾക്കിടയിൽ തന്നെ അഭിമാനമാണ്. വിലകൂടിയ ബ്രാൻഡഡ് വാച്ച് കളക്ഷനും, ഷൂ കളക്ഷനും, പെർഫ്യൂം കളക്ഷനും വിവിധതരം ബാഗുകളും സൺഗ്ലാസുകളും ആയി എക്സ്പെൻസിവ് ആയ ഒരുപാട്

വസ്തുവകകളുടെ വിശിഷ്ട ശേഖരം തന്നെ രഞ്ജുവിന്റെ കളക്ഷനിലുണ്ട്. അഞ്ച് കാറുകളുടെ കാണിച്ചുകൊടുത്തു. വഴിതെറ്റി വന്ന് മേക്കപ്പ് ആര്‍ടിസ്റ്റയതാണ് താനെന്ന് പറയുന്ന രഞ്ജു പൊരുതി നേടിയതാണ് ഇന്ന് കാണുന്ന ജീവിതമെന്നും പറയുന്നു. ബിസിനസ് രംഗത്തേക്ക് ഇറങ്ങുമെന്നൊന്നും വിചാരിച്ചിട്ടില്ല, പക്ഷെ ക്യാരിയർ വൻ വിജയമാണ് . ജീവിതത്തിലൊന്നും പ്ലാന്‍ ചെയ്തതല്ല, ഇപ്പോഴും

പ്ലാനിംഗില്ലാതെയാണ് പോകുന്നത്. തന്റെ മകള്‍ മരിച്ച സമയത്ത് ഡിപ്രസ്ഡായിരുന്നു. വർക്ക് ചെയ്യാനൊന്നും സാധിക്കാതിരുന്ന സമയത്ത് നിന്നും ഇപ്പോൾ വലിയ വിധത്തിൽ മൂവ് ഓണായി. കമന്റ്സിൽ മുഴുവൻ രഞ്ജുവിനുള്ള ആശംസകളാണ്. അവതാരകൻ രഞ്ജുവിനെ ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിച്ച് കുഴപ്പിച്ചുവെന്നും ആരാധകർ പറഞ്ഞു. രഞ്ജുവിനെ ആരാധകർ സ്നേഹത്തോടെ രഞ്ജുമ്മ എന്നാണ് വിളിക്കുന്നത്.