എന്താകും സുമിത്രയുടെ ആ തീരുമാനം ? പൂജയെക്കുറിച്ച് അപവാദവുമായി സരസ്വതിയമ്മ; സ്വര മോള് പറഞ്ഞ ആ സത്യം കേട്ട് നെഞ്ചുപൊട്ടി സുമിത്ര | Kudumbavilakku today latest episode

Kudumbavilakku today latest episode: ഏഷ്യാനെറ്റ് കുടുംബ പ്രേക്ഷകരുടെ കുടുംബ പരമ്പര വളരെ വ്യത്യസ്തമായ കഥയുമായാണ് മുന്നോട്ടു പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സുമിത്ര സ്കൂളിലേക്ക് വരികയും, സുമിത്രയ്ക്ക് രഞ്ജിത പറഞ്ഞതനുസരിച്ച് പിരിച്ചുവിട്ടെന്ന ലെറ്റർ നൽകുകയാണ്. ഇത് കണ്ട് സുമിത്ര ചിരിക്കുകയാണ്. ഇതൊന്നും എനിക്കൊരു പ്രശ്നമല്ലെന്ന രീതിയിൽ.

എന്നാൽ രഞ്ജിത ഞെടുകയാണ്. ഇവൾ എന്താണ് ചിരിക്കുന്നതെന്ന്. എനിക്ക് കുട്ടികളെ ദ്രോഹിക്കുന്നത് കണ്ടു നിൽക്കാനാവില്ലെന്നും, ഞാൻ പ്രതികരിക്കുമെന്നും പറയുകയാണ് സുമിത്ര. പിന്നീട് കാണാമെന്ന് പറഞ്ഞ് സുമിത്ര ഇറങ്ങിപ്പോവുകയാണ്. അപ്പോഴാണ് സ്വര മോളെ കാണുന്നത്. സുമിത്രയെ കണ്ടപ്പോൾ ടീച്ചറമ്മ എവിടെ പോവുകയാണെന്ന് ചോദിക്കുകയാണ്. ഞാൻ കുറച്ച് ദിവസത്തേക്ക് പോവുകയാണെന്നും

തിരിച്ചുവരുമെന്നും പറയുകയായിരുന്നു സുമിത്ര. ടീച്ചറമ്മ വളരെ നല്ലതാണെന്നും, എൻ്റ അമ്മമ്മ എപ്പോഴും വഴക്കു പറയുമെന്നും, എൻ്റെ അമ്മമ്മ ടീച്ചറമ്മ ആയാൽ മതിയായിരുന്നുവെന്ന് പറയുകയാണ് സ്വരമോൾ. അങ്ങനെ സ്വരമോൾക്ക് ഉമ്മയൊക്കെ കൊടുത്ത് സുമിത്ര പോവുകയാണ്. എന്നാൽ സുമിത്രയും പൂജയും ഇല്ലാത്ത സമയം നോക്കി സരസ്വതിയമ്മ ദീപുവിൻ്റെ വീട്ടിൽ പോവുകയാണ്. അവിടെ എത്തിയ ശേഷം

സരസ്വതിയമ്മ ഹാളിലിരുന്ന് ചിത്രയോട് പൂജയെ കൊണ്ട് പലതും പറയുകയാണ്. അപ്പോഴാണ് അപ്പു മുകളിൽ നിന്ന് വരുന്നത്. പൂജയെ കുറിച്ച് പറയുന്നത് കേട്ട് അപ്പു അവിടെ മറഞ്ഞു നിന്നു. പങ്കജും പൂജയും പ്രണയത്തിലാണെന്ന് സരസ്വതി പറയുന്നത് കേട്ട് അപ്പു ഞെട്ടുകയാണ്. അപ്പു ആകെ വിഷമിച്ചു നിൽക്കുകയാണ്. പിന്നീട് കാണുന്നത് പങ്കജ് ഓഫീസിൽ നിന്നും പങ്കജിൻ്റെ വയലൻ്റയ്ൻസ് കാർഡ് നോക്കുകയാണ്. നോക്കിയ പങ്കജ് അപ്പുവിനെ കുറിച്ച് എഴുതിയത് കണ്ട് ആകെ ഞെട്ടുകയാണ് പങ്കജ്. ഇവൾക്ക് അവനോടാണോ പ്രണയമെന്നും അങ്ങനെ വിട്ടാൽ ശരിയാവില്ലെന്ന് മനസിൽ കരുതുകയാണ്. ഇതൊക്കെ അരവിന്ദ് കാണുന്നുണ്ട്. അരവിന്ദിന് പങ്കജിൻ്റെ മുഖം കണ്ട് കാര്യം മനസിലായി. പങ്കജ് അവിടെ ഇരുന്ന് പലതും ആലോചിക്കുകയാണ്.