മകളെ അനന്തപുരിയിൽ നിന്ന് പുറത്താക്കിയതറിഞ്ഞ് നെഞ്ചു പിടഞ്ഞ് കനക ദുർഗ്ഗ.!! അനിയുടെ കുത്തിന് പിടിച്ച് ആദർശ്; പത്തരമാറ്റ് പ്രോമോ | Patharamattu today latest episode

ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് ഇപ്പോൾ വളരെ സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെയാണ് മുന്നോട്ടു പോകുന്നത്. കനക ദുർഗ്ഗയും, ഗോവിന്ദനും കൂടി മഴയത്ത് പ്രതിമകൾ നനയുന്നതിനാൽ എല്ലാം എടുത്ത് കൊണ്ട് വയ്ക്കുമ്പോഴാണ് അനിയുടെ ഫോൺ വരുന്നത്. നയന ഏടത്തിയെ വീട്ടിൽ നിന്നും പുറത്താക്കിയെന്നും,

ഏടത്തി മഴ നനഞ്ഞ് നിൽക്കുകയാണെന്നും പറയുകയാണ്. ഇത് കേട്ട കനകദുർഗ്ഗ ആകെ ഞെട്ടുകയാണ്.പ്രശ്നമെന്താണെന്ന് അനിയോട് ചോദിച്ചപ്പോൾ, അനി കാര്യങ്ങൾ പറയുകയായിരുന്നു. ഉടൻ തന്നെ ഗോവിന്ദനോട് നയനയെ അനന്തപുരിയിൽ നിന്ന് പുറത്താക്കിയ കാര്യം പറയുകയാണ്. അതിനാൽ നമ്മൾക്ക് ഉടൻ തന്നെ അനന്തപുരിയിലേയ്ക്ക് പോകണമെന്ന് പറയുകയാണ്. പ്രശ്നങ്ങൾ നടക്കുമ്പോൾ നമ്മൾ

അനന്തപുരിയിൽ പോകുന്നത് ശരിയല്ലെന്ന് പറയുകയാണ് ഗോവിന്ദൻ. നിങ്ങൾ എന്താണ് പറയുന്നതെന്നും, നമ്മുടെ മകൾ മഴ നനഞ്ഞ് നിൽക്കുമ്പോൾ ഇങ്ങനെയാണോ പറയുന്നതെന്ന് പറഞ്ഞ് കനക ദുർഗ്ഗ ഗോവിന്ദനെയും കൂട്ടി പുറപ്പെടുകയാണ്. അപ്പോൾ അനന്തപുരിയിൽ മുത്തശ്ശി ആകെ വിഷമിച്ചു നിൽക്കുകയാണ്. മുത്തശ്ശി ദേവയാനിയോട് പലതും പറയുകയാണ്. നീ കാരണമാണ് നയന പുറത്ത് മഴ

നനയുന്നതെന്നും, നീ ചെയ്തത് വളരെ മോശമായ കാര്യമായിപ്പോയെന്ന് പറയുകയാണ് മുത്തശ്ശി. ഞാൻ എന്തു ചെയ്തെന്നും, ഞങ്ങൾ ഇതുവരെ അമ്മയോട് ഇങ്ങനെ സംസാരിച്ചിട്ടുണ്ടോ എന്ന് പറയുകയാണ് ദേവയാനി.ഇത് കേട്ട് ജലജയും കൂട്ടുപിടിക്കുകയാണ്. അപ്പോൾ മുത്തശ്ശിക്ക് ദേഷ്യം പിടിക്കുകയാണ്. നീ കൂടി ചേർന്നാണ് എല്ലാ പ്രശ്നത്തിനും കാരണമെന്ന് ജലജയോട് പറയുകയാണ് മുത്തശ്ശി. പിന്നീട് അനി ഒന്നും നോക്കാതെ പുറത്ത് പോയി നയനയോട് ഇങ്ങനെ മഴ നനയല്ലേ എന്നും, പനി പിടിക്കുമെന്നും, ഏടത്തി അകത്ത് കയറി വാ തുടങ്ങി പലതും പറയുകയാണ്. എന്നാൽ നയന തന്നെ പുറത്താക്കിയവർ തന്നെ എന്നെ വിളിക്കട്ടെ എന്ന വാശിയിൽ നിൽക്കുകയാണ്. ആദർശ് ആണെങ്കിൽ റൂമിൽ നയന പറഞ്ഞതൊക്കെ ഓർത്ത് നടക്കുകയാണ്. അപ്പോഴാണ് കനകദുർഗ്ഗയും ഗോവിന്ദനും വരുന്നത്‌.