ജയസൂര്യയുടെ കുഞ്ഞു രാജകുമാരിക്ക് ഇന്ന് പിറന്നാൾ.!! മോള്ടെ പിറന്നാൾ ഫോട്ടോ തന്റെ ക്യാമറയിൽ പകർത്തി ജയസൂര്യ.!! താരപുത്രിയുടെ പിറന്നാൾ ആഘോഷം കണ്ടോ ? Jayasurya daughter Veda birthday celebration

മലയാളി പ്രേക്ഷകർ എന്നും അത്ഭുതത്തോടെ നോക്കി കാണുന്ന ഒരു താരമാണ് ജയസൂര്യ. മിമിക്രിയിലൂടെ സിനിമയിലേക്ക് വന്ന്. ജൂനിയർ ആർട്ടിസ്റ്റ് ആയി സിനിമയിൽ പ്രവർത്തിച്ചു മലയാളത്തിലെ മുൻനിര നായകന്മാരിൽ ഒരാളായ താരമാണ് ജയസൂര്യ. തുടക്കത്തിൽ നർമത്തിന് പ്രാധാന്യം നൽകിയ ചിത്രങ്ങളിൽ ആണ് താരത്തെ കൂടുതൽ കണ്ടിരുന്നത് എന്നാൽ

പിന്നീട് മികച്ച ചിത്രങ്ങളിൽ താരത്തിന്റെ ഏറ്റവും മികച്ച പെർഫോമൻസുകൾ കണ്ട് പ്രേക്ഷകർ അമ്പരന്നു. സു സു സുധി വാത്മീകം, അപ്പോത്തിക്കിരി, ഇയ്യോബിന്റെ പുസ്തകം, ട്രിവാൻഡ്രം ലോഡ്ജ് തുടങ്ങി ഹിറ്റ് ചിത്രങ്ങളിലൂടെ വ്യത്യസ്തമായ ഒരുപിടി നല്ല കഥാപാത്രങ്ങളെ താരം പ്രേക്ഷകർക്ക് സമ്മാനിച്ചു. അപ്പോത്തിക്കിരി എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച സഹ നടനുള്ള ഫിലിം ഫെയർ അവാർഡും

താരം സ്വന്തമാക്കി. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിലാണ് ജയസൂര്യ ആദ്യമായി നായകൻ ആയി അഭിനയിച്ചത്. ആട് ആണ് താരത്തിന്റെ കരിയറിലെ മറ്റൊരു സ്വർണ്ണക്കല്ല് എന്ന് പറയാം.ഒരു മദ്യപാനിയുടെ കഥ പറയുന്ന വെള്ളം എന്ന ചിത്രവും താരത്തിന്റെ മികച്ച ചിത്രങ്ങളിൽ ഒന്നാണ്.സോഷ്യൽ മീഡിയയിലും വളരെ ആക്റ്റീവ് ആണ് ജയസൂര്യ. ഭാര്യ സരിതയും മക്കളായ അദ്വൈതും വേദയും ആണ് താരത്തിന്റെ എല്ലാ

വിജയങ്ങൾക്ക് പിന്നിലും. സംവിധായകൻ ആകണമെന്നാണ് അദ്വൈതിന്റെ ആഗ്രഹം.വേദയാകട്ടെ മികച്ച ഒരു ഡാൻസറും. താരപുത്രിയുടെ ഡാൻസ് വീഡിയോകൾ മുൻപ് തന്നെ വൈറൽ ആയിട്ടുണ്ട്.ഇൻസ്റ്റാഗ്രാമിൽ വേദയുടെ നിരവധി മികച്ച ഡാൻസ് വീഡിയോയാകളും കാണാം. ഇപോഴിതാ ജയസൂര്യയുടെ കുഞ്ഞു രാജകുമാരി പിറന്നാൾ ആഘോഷിക്കുകയാണ്. ഹാപ്പി ബർത്ത്ഡേ മാലാഖേ എന്ന് പറഞ്ഞു കൊണ്ട് ജയസൂര്യ വേദയുടെ ചിത്രം ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി ഇട്ടിട്ടുണ്ട്.