ഞാൻ സുധിയാണ്.!! റിതുമോന്റെ വാക്കുകളിൽ കണ്ണീർ അടക്കി കൊല്ലം സുധിയുടെ കുടുംബം; ലക്ഷ്മിനക്ഷത്ര പങ്കുവെച്ച വീഡിയോ വൈറൽ | Lakshmi Nakshathra shared kollam Sudhi’s family moment viral

ക്രിസ്മസ് എപ്പോഴും സന്തോഷത്തിന്റെ സമയമാണ്. കുടുംബവും സ്നേഹവും സന്തോഷവും ആയി അങ്ങനെ ആഘോഷിക്കുന്ന ഈ ക്രിസ്മസിൽ കൊല്ലം സുധിയുടെ കുടുംബത്തിന് സുധിയെ നഷ്ടപ്പെട്ടത്തിനു ശേഷമുള്ള ആദ്യത്തെ ക്രിസ്മസ് ആണ്. മിമിക്രിയിലൂടെയും കോമഡി സ്കിറ്റുകളിലൂടെയും മലയാളികൾക്ക് പ്രിയങ്കരനായ സുധി ലോകത്തെ വിട്ടു പിരിഞ്ഞിട്ട് അധികം നാളായില്ല.

പെട്ടെന്നുള്ള അപകടവും പിരിഞ്ഞു പോകലും എല്ലാവരെയും നടുക്കി.ഈ ക്രിസ്മസിനെ സുധിയെയും സുധിയുടെ കുടുംബത്തിനെയും ഓർത്തതിനെ നന്ദിയാണ് പ്രേക്ഷകർ കമന്റ് ബോക്സിൽ കുറിച്ചിരിക്കുന്നത്. സുധിയുടെ കുടുംബത്തോടൊപ്പം ഈ വർഷം ക്രിസ്മസ് ആഘോഷിക്കുകയാണ് അവതാരിക ലക്ഷ്മി നക്ഷത്ര. ഏഷ്യാനെറ്റ് കോമഡി ഷോ ആയ കോമഡി സ്റ്റാർസിലൂടെ ഏവർക്കും പ്രിയങ്കരനായി മാറിയ സുധി പിന്നീട്

ഫ്ലവേഴ്സ് ചാനലിലെ സ്റ്റാർ മാജിക് എന്ന ഷോയിലെ പ്രധാന കണ്ടസ്റ്റന്റ് ആയി മാറി. അതുല്യ കലാകാരനും ശ്രമമില്ലാതെ കോമഡി പറയുന്ന ഹാസ്യ കലാകാരനുമായ സുധിക്ക് ആരാധകരും കൂടുതലാണ്. സുധിയുടെ ഭാര്യയും കിച്ചു, റിതു എന്നിവരെ അടങ്ങുന്ന കുടുംബത്തെ കാണാൻ എത്തുകയാണ് ലക്ഷ്മി നക്ഷത്ര. ലക്ഷ്മി സ്റ്റാർ മാജിക് ഷോയുടെ അവതാരികയാണ്. ലക്ഷ്മിയുടെ സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ

സുധിയുടെ വീട്ടിലേക്ക് പോകുന്ന കാഴ്ചയും കുട്ടികൾക്കും ഭാര്യക്കും ഡ്രസ്സും മറ്റ് കളിപ്പാട്ടങ്ങളും വാങ്ങിക്കുന്ന ദൃശ്യങ്ങളും അടങ്ങുന്നതാണ്. വെറും 17 മണിക്കൂർ കൊണ്ട് 5 ലക്ഷത്തിലധികം വ്യൂസും ലൈക്കുകളും വീഡിയോ സ്വന്തമാക്കി. ട്രെൻഡിങ് നമ്പർ വണ്ണിൽ നിൽക്കുന്ന വീഡിയോയുടെ കമന്റ് ബോക്സിൽ സുധി ആരാധകരുടെ അകമഴിഞ്ഞ സ്നേഹവും അനുഗ്രഹങ്ങളും ആണ്. സുധി വിട്ടുപിരിഞ്ഞതിനുശേഷം ഉള്ള ആദ്യത്തെ ക്രിസ്മസ് ആഘോഷത്തിൽ പങ്കുചേരാൻ എത്തിയ ലക്ഷ്മിയെയും അവരുടെ സ്നേഹത്തെയും സന്തോഷത്തോടെ ഏറ്റെടുക്കുകയാണ് പ്രേക്ഷകർ. കളിപ്പാട്ടങ്ങളും ഉടുപ്പുകളും ഒക്കെയായി ലക്ഷ്മി വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ കുട്ടികളും ഭാര്യയും ഒക്കെ അവരെ സ്നേഹത്തോടെ സ്വീകരിച്ചു.രണ്ടു ഭാഗങ്ങളായാണ് തരാം വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഒന്നാം ഭാഗത്തിൽ സുധിയുടെ ഭാര്യക്കും മക്കൾക്കും ഉള്ള ക്രിസ്മസ് സമ്മാനങ്ങൾ വാങ്ങുന്നതും, രണ്ടാം ഭാഗത്തിൽ അതവർക്കായി നൽകുന്നതും ഉൾപ്പെടുന്നു.