ഞങ്ങടെ കുഞ്ഞുവീടാനട്ടോ.!! ബിഗ് ബോസ് താരം നാദിറയുടെ 2 സെന്റിലെ മനോഹരമായ വീട് കണ്ടോ ? തന്റെ വീട് ആരാധകരെ കാണിച്ച് നാദിറ മെഹറിൻ | Nadira Mehrin 2 cent home tour

ആക്ടിവിസ്റ്റ്,മോഡൽ,അഭിനേത്രി തുടങ്ങി നിരവധി മേഖലകളിൽ തന്റെ കഴിവ് തെളിയിച്ച് മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ട്രാൻസ് വനിതയാണ് നാദിറ മെഹറിൻ. കടന്നുവന്ന വഴികളിലത്രയും നിരവധി ബുദ്ധിമുട്ടുകളും വിഷമങ്ങളും നാദിറക്കുണ്ടായിട്ടുണ്ട്. എന്നാൽ അവയെല്ലാം നിഷ്പ്രഭമാക്കി കൊണ്ടാണ് നാദിറ തന്റെ കരിയർ കെട്ടിപ്പൊക്കിയത്.

സോഷ്യൽ മീഡിയയിലും ഇന്ന് സജീവമാണ് ഇവർ. ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലും താരം പങ്കെടുത്തിരുന്നു. ഈ റിയാലിറ്റി ഷോയിലൂടെയാണ് നാദിറ കൂടുതൽ പ്രേക്ഷകശ്രദ്ധ നേടിയെടുത്തത്. ഒരുപാട് സ്വപ്നങ്ങളോടെ, തന്റെ സൊസൈറ്റിയെ പ്രതിനിധീകരിച്ചു കൊണ്ടാണ് നാദിറ റിയാലിറ്റി ഷോയിൽ പങ്കെടുത്തത്. പക്കാ ഓർത്തഡോക്സ് മുസ്ലിം ഫാമിലിയിൽ നിന്നാണ്

ഇവർ വളർന്നുവന്നത്. അതുകൊണ്ടുതന്നെ അതിന്റേതായ ബുദ്ധിമുട്ടുകളും അനുഭവിച്ചിരുന്നു. പതിനേഴാം വയസ്സിൽ വീട് വിട്ട് ഇറങ്ങി. ചെറുപ്പം മുതൽ തന്നെ നാദിറക്ക് തന്റെ മാറ്റങ്ങൾ തനിക്ക് അറിയാമായിരുന്നു. അത് പോലെ തന്നെ വീട്ടുകാർക്കും. എന്നാൽ അത് അംഗീകരിക്കാൻ വീട്ടുകാർ തയ്യാറായില്ല എന്നുമാണ് നാദിറ പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് അതെല്ലാം മാറി ഫാമിലിയോടൊപ്പം തന്നെ ചേർന്നു.ഏഴാം ക്ലാസിൽ

പഠിക്കുന്ന സമയത്ത് തനിക്കു നേരെ ആൺകുട്ടികൾ സെക്ഷ്വൽ അഭ്യുസ് സ് നടത്തിയിട്ടുണ്ടെന്നും താരം ഇതിനുമുമ്പ് തുറന്നു പറഞ്ഞിരുന്നു. യൂട്യൂബ് ചാനലിലൂടെ കാലങ്ങൾക്ക് ശേഷം മറ്റൊരു വീഡിയോ ആണ് ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. തന്റെ ഹോം ടൂർ ആണ് വീഡിയോയിലെ കണ്ടന്റ്. 2 സെന്റിൽ തീർത്ത ഒരു ചെറിയ വീടാണെന്നും, എന്റെ ഉപ്പയാണ് ഈ വീട് ഉണ്ടാക്കിയത് എന്നും നാദിറ പറയുന്നു. വീഡിയോയിൽ താരത്തിന്റെ ഉമ്മയെയും, വീടിന്റെ ഓരോ മുറികളും മുക്കും മൂലയും പരിചയപ്പെടുത്തുന്നുമുണ്ട്. ചെറിയ വീടാണെന്നും, വീട്ടിലെ സ്ഥലപരിമിതികളെ പറ്റിയും വീഡിയോയിലൂടെ താരം മനസ്സു തുറക്കുന്നുണ്ട്.