Viral wedding contract: നാമോരോരുത്തരും ദിനംപ്രതി സോഷ്യൽ മീഡിയയിലൂടെ വളരെയധികം കാഴ്ചകൾ കാണാറുണ്ട്. അതിൽ ചിരിപ്പിക്കുന്നവയും ചിന്തിപ്പിക്കുന്നവയും ഉണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ആയ ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം തുടങ്ങി നവ മാധ്യമങ്ങളിൽ ആണ് നാം ഓരോരുത്തരും ജീവിക്കുന്നത് തന്നെ. ഓരോ മനുഷ്യന്റെയും ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ അപ്പപ്പോൾ തന്നെ ജനങ്ങളിൽ എത്തുവാൻ സോഷ്യൽ മീഡിയകൾ കാരണമാകുന്നു. സോഷ്യൽ മീഡിയകളിലൂടെ ദിനംപ്രതി വൈറൽ ആകുന്ന
കാര്യങ്ങൾ നിരവധിയാണ്. അത്തരത്തിൽ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ നമുക്കു മുന്നിൽ എത്തിയിരിക്കുന്നത്. വിവാഹങ്ങൾ പലതരത്തിൽ നടക്കാറുണ്ട്. അതിൽ പല ആചാരങ്ങളും നമ്മൾ കാണാറുമുണ്ട്. എന്നാൽ എഗ്രിമെന്റ് വെച്ച് വിവാഹം നടക്കുന്നത് ആദ്യത്തെ സംഭവമാണ്. ഇത്തരത്തിൽ വിവാഹ ഉടമ്പടിയിൽ ഒപ്പ് വയ്ക്കുന്ന വധൂവരന്മാരുടെ വീഡിയോയാണ് സോഷ്യൽ മീഡിയകൾ എറ്റെടുത്തിരിക്കുന്നത്. അസമിലെ ഗുവാഹത്തി സ്വദേശികളായ വധൂവരൻമാർ ഉടമ്പടിയിൽ എട്ടു
നിബന്ധനകൾ കൂട്ടിച്ചേർത്ത് അതിൽ ഒപ്പുവെച്ചു. ശേഷമാണ് വിവാഹം നടത്തിയത്. എട്ടു ഉടമ്പടികൾ ചേർത്ത് എഴുതി വലിയൊരു ഉടമ്പടി ഉണ്ടാക്കുകയും അത് എല്ലാ ബന്ധുമിത്രാദികളും സുഹൃത്തുക്കൾക്കും ഇടയിൽ വച്ച് ഒപ്പുവെക്കുകയും ചെയ്യുന്നു. വധുവരന്മാർ മാത്രമല്ല സാക്ഷികളുടെ ഒപ്പുകളും ഉടമ്പടിയിൽ കാണാം. രണ്ടുപേരുടെയും ആഗ്രഹങ്ങളും ആവശ്യങ്ങളും നിബന്ധനയിൽ ചേർത്തിരിക്കുന്നു. മാസത്തിൽ ഒരു പിസ്സ മാത്രമേ കഴിക്കാവൂ, വീട്ടിലെ ഭക്ഷണത്തിന് മുൻഗണന നൽകണം, എല്ലാദിവസവും സാരി
ധരിക്കണം, രാത്രി പാർട്ടികൾക്ക് പോകുന്നത് എന്നോടൊപ്പം മാത്രം, എല്ലാദിവസവും ജിമ്മിൽ വർക്ക്ഔട്ട് ചെയ്യണം, ഞായറാഴ്ച രാവിലെ പ്രഭാതഭക്ഷണം ഭർത്താവ് ഉണ്ടാക്കണം, എല്ലാ പാർട്ടിയിലും നല്ലൊരു ചിത്രം എടുക്കണം, 15 ദിവസം കൂടുമ്പോൾ ഷോപ്പിങ്ങിന് പോകണം എന്നെല്ലാമായിരുന്നു ഉടമ്പടിയിലെ നിർദ്ദേശങ്ങൾ. വളരെ രസകരമായ ഈ ഉടമ്പടി കല്യാണത്തിനെ ആളുകൾ പല രീതിയിൽ ആണ് നോക്കി കാണുന്നത്. ഇതൊന്നും എല്ലാ കാലവും സാധ്യമല്ല എന്ന് പറയുന്നവരാണ് ബഹുഭൂരിപക്ഷവും.