Tomato farming in pot tip: തുടക്കക്കാർക്ക് വരെ വളരെ എളുപ്പത്തിൽ തക്കാളി നിറയെ കായ്ക്കാൻ ഉള്ള ഒരു അടിപൊളി മാർഗ്ഗമാണ് ഇത്, അതിനുവേണ്ടി ആദ്യം 10 തക്കാളി തൈ എടുക്കുക, 4 ഇല പ്രായം ആവുമ്പോൾ തക്കാളി തൈ നമുക്ക് നടാം, തയ്യുടെ വേര് പൊട്ടിപ്പോവാതെ നടാൻ ശ്രദ്ധിക്കണം, തൈ നടാൻ വേണ്ടി ആദ്യം പൊട്ട് മിക്സ് തയ്യാറാക്കണം അതിനു ഒരു ചട്ടിക്ക് വേണ്ടി എത്ര
മണ്ണെടുക്കുന്നോ ആ മണ്ണ് ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുക്കുക, ശേഷം ഇതിലേക്ക് ഒരുപിടി വേപ്പിൻ പിണ്ണാക്ക് പൗഡർ ഇട്ടു കൊടുക്കുക, മൂന്ന് പിടി ചാണകം പൊടി, രണ്ടുപിടി കൂട്ടു വളം, എന്നിവ ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്തു ചെടിച്ചട്ടിയിലേക്ക് നിറച്ചു കൊടുക്കുക, ഈ സമയത്ത് കമ്പോസ്റ്റോ കരിയില കമ്പോസ്റ്റ് ഉണ്ടെങ്കിൽ ഇട്ടു കൊടുക്കാവുന്നതാണ്,
ഇങ്ങനെ ഓരോ ചെടിച്ചട്ടിക്കും വേണ്ടി മിക്സ് ഉണ്ടാക്കി വരച്ചുകൊടുത്ത് അതിലേക്ക് ഓരോ തൈ വീതം നടുക, അത്യാവശ്യം നല്ല രീതിയിൽ കുഴിച്ചുവേണം നടാൻ, ബാക്കി തക്കാളി ചെടി വളർന്നു വരുന്നതിനനുസരിച്ച് മണ്ണ് ഇട്ടുകൊടുക്കാം, ശേഷം ഇതിലേക്ക് സ്യൂഡോമോണസ് ഒരു ജൈവയാണ്. അത് 20g ഒരു ലിറ്റർ വെള്ളത്തിൽ ഡയല്യൂട്ട് ചെയ്തു തൈകളിലേക്ക് ഒഴിച്ചു കൊടുക്കാം,
ഇവിടെ മോണസ് ഉപയോഗിക്കുമ്പോൾ രാസവളങ്ങൾ, കരി എന്നിവ ഉപയോഗിക്കാൻ പാടില്ല 15 ദിവസം കഴിഞ്ഞ് മാത്രമേ ഉപയോഗിക്കാൻ പാടുകയുള്ളൂ, ഇപ്പോൾ തക്കാളി തൈ നടൽ കഴിഞ്ഞിട്ടുണ്ട്, ഇനി ഒരു മാസം കഴിഞ്ഞ് നമുക്ക് ഇതിലേക്ക് കുറച്ചു മണ്ണും ചൂടുമോണും ഇട്ടുകൊടുത്താൽ മതി തക്കാളി നന്നായി വളരും!!! Tomato farming in pot tip