സുരേഷ്‌ഗോപിയുടെ കാലു തൊട്ട് വന്ദിച്ച് സ്വാസിക.!! വിവാഹ വേദിയിൽ ഡാൻസ് കളിച്ച് സ്റ്റാർ ആയി സുരേഷേട്ടൻ | Suresh Gopi at Swasika Vijay wedding

മലയാള ചലച്ചിത്ര അഭിനേതാവും സീരിയൽ നടിയും മോഡലും ഒക്കെയായ സ്വാസികയും സഹനടനും ആയ പ്രേമും വിവാഹിതരാകുന്നു. തിരുവനന്തപുരത്ത് നടന്ന വിവാഹ ഒരുക്കങ്ങളിൽ നേരിട്ട് പങ്കെടുക്കുക യായിരുന്നു നടൻ സുരേഷ് ഗോപി. ഒരു കല്യാണം നടത്തിയതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ലെന്നും ഇവിടെ ഞാന്‍ വന്ന് കേറിയപ്പോള്‍ ഭയങ്കര ആർപ്പ്

വിളിയൊക്കെ കേട്ടു. അതിനെക്കാള്‍ മുകളില്‍ ഉറക്കെ വിളിക്കണമെന്നൊക്കെ ആഗ്രഹം ഉണ്ട്. ശബ്ദം പോയിരിക്കുകയാണ്. ഒരു അച്ഛനായാണ് ഇവിടെ ഞാൻ നില്‍ക്കുന്നത്. എന്നൊക്കെ സുരേഷ് ഗോപി സംസാരിച്ചു. ‘മനം പോലെ മംഗല്യം’ എന്ന സീരിയലിൽ ഇരുവരും ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് ഇരുവരും ആദ്യമായി കാണുന്നത്. ഈ സീരിയലിന്റെ സെറ്റിൽ വെച്ചാണ് പ്രണയം തുടങ്ങിയതെന്നും താനാണ് അങ്ങോട്ട്

ചെന്ന് പ്രൊപ്പോസ് ചെയ്തതെന്ന് സ്വാസിക പറയുന്നു. ഒരു ചാനലിലെ പരിപാടിക്കിടെയാണ് താരം പ്രണയകഥ വെളിപ്പെടുത്തിയത്. ഈ വർഷത്തിന്റെ തുടക്കത്തിൽ തന്നെയാണ് ആദ്യമായി തന്റെ വിവാഹ കാര്യം സ്വാസിക ആരാധകർക്കായി പങ്കുവെക്കുന്നത്. ‘സീരിയലിന്റെ സെറ്റിലാണ് ആദ്യമായിട്ട് കണ്ടത്. എനിക്ക് പ്രേമിന്റെ ശബ്ദം വളരെ ഇഷ്ടമാണ്. ഒരു റൊമാന്റിക് സീൻ ഷൂട്ട് ചെയ്യുന്നതിനിടെയായിരുന്നു ഞാൻ പ്രേമിനെ

പ്രൊപ്പോസ് ചെയ്തത്. അദ്ദേഹത്തിന്റെ നെഞ്ചിൽ തലവെച്ച് ഡയലോഗ് പറയുന്ന സീനായിരുന്നു. ഡയലോഗുകളെല്ലാം പറഞ്ഞുകഴിഞ്ഞതിന് ശേഷം ഞാൻ ചോദിച്ചു. ‘നമുക്ക് കല്ല്യാണം കഴിച്ചാലോ?’ എന്ന്. പ്രേമിൽ നിന്നും വന്ന മറുപടി “എന്റെ ജീവിതത്തിലേക്ക് വന്നതിന് നന്ദി” എന്നായിരുന്നു. വിവാഹ ചടങ്ങിൽ സുരേഷ് ഗോപിയെ കൂടാതെ ദിലീപ്, ഇടവേള ബാബു തുടങ്ങി അനേകം സിനിമ നടൻമാരും മറ്റു സെലിബ്രിറ്റികളും പങ്കെടുത്തിരുന്നു.