കേരളം ഉറ്റു നോക്കിയ വിവാഹം ആയിരുന്നു മലയാളികളുടെ പ്രിയപ്പെട്ട സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ ലക്ഷ്മിയുടെ വിവാഹം. പ്രധാനമന്ത്രിയും മലയാളത്തിന്റെ മഹാ നടന്മാരും പങ്കെടുത്ത് ഗംഭീരമാക്കിയ വിവാഹ ചടങ്ങ് ദേശീയ മീഡിയകളുടെ വരെ ശ്രദ്ധ നേടിയിരുന്നു.ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചാണ് ശ്രേയസ് ഭാഗ്യലക്ഷ്മിക്ക് താലി ചാർത്തിയത്.
മലയാളികൾ ഏറെ സ്നേഹിക്കുന്ന ഒരു താര കുടുംബമാണ് സുരേഷ് ഗോപിയുടേത്.സുരേഷ് ഗോപിയും ഭാര്യ രാധികയും താരത്തിന്റെ മക്കളും എല്ലാം മലയാളികൾക്ക് ഏറെ സുപരിചിതരാണ്. സുരേഷ് ഗോപിക്ക് അഞ്ച് മക്കളാണ് ഉണ്ടായിരുന്നത്. മൂത്ത മകൾ ചെറുപ്പത്തിൽ തന്നെ മ ര ണപ്പെടുകയാണ് ചെയ്തത്. ഇന്നും ആ മകളുടെ ഓർമ്മകൾ നെഞ്ചോട് ചേർത്ത് ജീവിക്കുന്ന ഒരചനാണ് സുരേഷ് ഗോപി. ആ മകളെക്കൂടാതെ രണ്ട് ആൺ
മക്കളും രണ്ട് പെണ്മക്കളും ആണ് സുരേഷ് ഗോപിക്കും രാധികയ്ക്കും ഉള്ളത്. മൂത്ത മകൻ ഗോകുൽ സുരേഷ് സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ഇളയ മകനും സിനിമയിലേക്ക് എത്താനുള്ള തയ്യാറെടുപ്പിലാണ്. കുടുംബം ഏറെ ആഗ്രഹിച്ച നല്ലനിമിഷങ്ങളിലൂടെയാണ് താര കുടുംബം ഇപ്പോൾ കടന്ന് പോകുന്നത്. ഭാഗ്യ ലക്ഷ്മിയുടെ വിവാഹം എന്ന സുരേഷ് ഗോപിയുടെ ഏറെ കാലത്തെ സ്വപ്നമാണ് അതി
ഗംഭീരമായി തന്നെ നടന്നത്. മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദിലീപ് തുടങ്ങി വൻ താരനിരയാണ് വിവാഹ ചടങ്ങിനായി ഗുരുവായൂർ എത്തിയത്. ഗുരുവായൂർ ക്ഷേത്രം അതി സുരക്ഷ മേഘലയാക്കുകയും ചെയ്തിരുന്നു. കേരളം ഇന്ന് വരെ കണ്ടിട്ടില്ലാത്ത താര സാനിധ്യം കൊണ്ട് ശ്രദ്ധേയമായ ചടങ്ങുകൾ എല്ലാം തന്നെ പല ചാനലുകളിലും ലൈവ് ആയി തന്നെ കാണിക്കുകയും ചെയ്തു. അതി സുരക്ഷ കാരണങ്ങൾ കൊണ്ട് തന്നെ എല്ലാവർക്കും വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല അത് കൊണ്ട് തന്നെ റിസപ്ഷനിലാണ് കൂടുതൽ ആളുകൾ പങ്കെടുക്കുന്നത് വിവാഹം പോലെ തന്നെ ഗംഭീരമായാണ് റിസേപ്‌ഷനും ഒരുക്കിയിരിക്കുന്നത്.