ഗോതമ്പ് ഇടിയപ്പം ഇനി സോഫ്റ്റ് ആയിലെന്ന് ആരും പറയില്ല.!! പഞ്ഞി പോലെ സോഫ്റ്റ് ആവാൻ ഈ സൂത്രം ചെയ്താൽ മതി | Soft Wheat idiyappam recipe

ഇല്ലെങ്കിൽ ഇത് ഒന്ന് പരീക്ഷിച്ചു നോക്കൂ.. എന്നാൽ റെസിപ്പി എന്തൊക്കെ ആണെന്ന് നോക്കിയാലോ? അതിന് ആയി ആദ്യം 1 കപ്പ് ഗോതമ്പ് പൊടി എടുക്കുക. ഇതൊരു കടായി അടുപ്പത്തു വെച്ച് അതിലേക്ക് ഇടുക. ഇനി ഇതൊന്ന് ഡ്രൈ റോസ്‌റ്റ് ചെയ്ത് എടുക്കുക. നന്നായി ഇളക്കി കൊണ്ട് വേണം ഇത് ചെയ്ത് എടുക്കാൻ. ഗോതമ്പ് പൊടിക്ക് നല്ല ഒരു മണം വരുന്ന വരെ റോസ്‌റ്റ് ചെയ്യണം.

തീ ലോ ഫ്‌ളൈമിൽ വെച്ച് കരിയാതെ റോസ്‌റ്റ് ചെയ്ത് ഇറക്കി വെക്കാം. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്, ആവശ്യത്തിന് വെളിച്ചെണ്ണ, 1കപ്പ് തിളച്ച ചൂടു വെള്ളം എന്നിവ ഒഴിക്കുക. ഇത് ഒരു കോൽ കൊണ്ട് നന്നായി ഇളക്കി റെഡി ആക്കുക. ഇനി ഇത് കുറച്ചു നേരം അടച്ചു വെച്ച ശേഷം നന്നായി കുഴച്ചു പാകമാക്കി വെക്കുക.

ചെറു ചൂടോടെ വേണം ഇത് കുഴക്കാൻ. ശേഷം ഇതിന്റെ അച്ചെടുത്ത് അതിന്റെ ഉള്ളിൽ കുറച്ചു ഓയിൽ പുരട്ടുക. ഇതിലേക്ക് മാവ് ഇട്ടു കൊടുക്കുക. ഇനി ഒരു ഇട്ടിലി പാത്രത്തിലേക്ക് മാവ് ചുറ്റിച്ച് എടുക്കുക. ശേഷം ഒരു സ്റ്റീമെറിൽ വെള്ളം എടുത്ത് തിളപ്പിക്കുക. തിളച്ച ശേഷം

സ്റ്റീമെറിലേക്ക് നൂലപ്പത്തിന്റെ തട്ടുകൾ വെച്ച് കൊടുക്കുക. ഇത് അടച്ചു വെച്ച് 7 – 8 മിനിറ്റോളം വേവിക്കുക. ശേഷം തീ ഓഫ്‌ ചെയ്യുക. തണുത്ത ശേഷം ഇത് ഒരു പാത്രത്തിലേക്ക് മാറ്റാം. അടിപൊളി ടേസ്റ്റിൽ സോഫ്റ്റ്‌ ആയ ഗോതമ്പ് പൊടി നൂലപ്പം റെഡി.. കൂടുതൽ അറിയാനായി ഈ വീഡിയോ കാണുക.Nimshas Kitchen

Soft Wheat idiyappam recipe