സാന്ത്വനം അപ്പുവിന്റെ അനിയത്തിയുടെ പുതിയ വിശേഷം കണ്ടോ ? അമ്മയുടെ മടിയിലിരുന്ന് അച്ഛന്റെ കുഞ്ഞാവക്ക് നൂലുകെട്ട്; മകന്റെ പേരിടൽ വിശേഷവുമായി കല്യാണി സുനിൽ | Santhwanam Fame Kalyani Sunil Baby Naming Ceremony

Santhwanam Fame Kalyani Sunil Baby Naming Ceremony: സീരിയല്‍ പ്രേമികളുടെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. ഈ സീരിയലിലെ എല്ലാ കഥാപാത്രങ്ങളും ആരാധകർക്ക് വളരെ സുപരിചിതരാണ്. പരമ്പര അവസാനിക്കാൻ ദിവസങ്ങൾ മാത്രം ആണ് ഇപ്പോൾ‌ ബാക്കിയുള്ളത്. കഴിഞ്ഞ കുറച്ചു വർഷങ്ങൾ ആയി ടെലിവിഷൻ ടി ആർ പി റേറ്റിംഗുകളിൽ

മുൻപന്തിയിൽ ആണ് സാന്ത്വനം.എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത് പരമ്പരയിൽ അപർണയുടെ സഹോദരിയുടെ വേഷം ചെയ്ത കല്യാണി സുനിലിന്റെ വിശേഷങ്ങളാണ്. അപ്പുവിന്റെ അനിയത്തിയായ അമ്മു എന്ന കഥാപാത്രത്തെയാണ് കല്യാണി സുനിൽ പരമ്പരയിൽ അവതരിപ്പിച്ചത്. അപ്പുവിനോടൊപ്പം അപ്പുവിന്റെ പ്രണയത്തിലും

ഒളിച്ചോട്ടത്തിലുമെല്ലാം കൂട്ടുനിന്ന ആ കുഞ്ഞനിയത്തിയെ മലയാളികൾ പ്രേക്ഷകർ മറക്കാൻ ഇടയില്ല.താരത്തിന്റെ യഥാർത്ഥപേര് കല്യാണി സുനിൽ എന്നാണ്. താരത്തിന്റെ വിവാഹം വിശേങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. എല്ലാ വിശേഷങ്ങളും താരം തന്നെ തന്റെ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. സാന്ത്വനം താരങ്ങളെല്ലാം കല്യാണിയുടെ

വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വളരെ അധികം വൈറലായിരുന്നു. ഇപ്പോൾ തങ്ങളുടെ കുഞ്ഞിനൊപ്പം ഉള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞിന്റെ കയ്കളിൽ ചുംബിക്കുന്ന താരവും ഭർത്താവ് അനൂപും ആണ് ചിത്രത്തിൽ ഉള്ളത്. തന്റെ കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിനോടനുബന്ധിച്ച് എടുത്ത ഒരു ചിത്രമാണ് ഇത്. ”Happy moment”എന്നാണ് ചിത്രത്തിന് താഴെ താരം കുറിച്ചിരിക്കുന്നത്.