പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തി സാന്ത്വനത്തിലെ ക്ലൈമാക്സിൽ അത് സംഭവിക്കുമോ.!? ഒരു വർഷത്തിന് ശേഷം സ്വന്തം കുഞ്ഞുമായി ബാലനും ദേവിയും | Santhwanam climax episode

Santhwanam climax episode: മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. 2020 സെപ്തംബർ 21 ആരംഭിച്ച ഈ പരമ്പര മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. സാന്ത്വനം വീട്ടിലെ ഏട്ടാനുജന്മാരുടെ കഥ പറയുന്ന ഈ പരമ്പരയിൽ ബാലനും ദേവിയും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തമിഴ് പരമ്പരയായ പാണ്ഡിയൻ സ്റ്റോഴ്സിന്റെ റീമയ്ക്കാണ് ഈ പരമ്പര. ഇതിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ പ്രിയ താരങ്ങളായി മാറുകയും ചെയ്തിരുന്നു. രണ്ടു മാസം മുൻപ് സംവിധായകൻ ആദിത്യൻ്റെ മ രണത്തോടെ സീരിയൽ അവസാനിക്കുന്നുവെന്ന വാർത്തകൾ വന്നിരുന്നെങ്കിലും, സാന്ത്വനം സീരിയൽ തുടർന്നിരുന്നു. എന്നാൽ ഇപ്പോഴിതാ, സാന്ത്വനം പരമ്പര

അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ഏഷ്യാനെറ്റ് തന്നെയാണ് സാന്ത്വനം അവസാനിക്കുന്നുവെന്ന വാർത്ത പുറത്തുവിട്ടത്. ജനുവരി 27 രാത്രി 7 മണി മുതൽ ഒരു മണിക്കൂർ നീണ്ട സൂപ്പർ മെഗാ ക്ലൈമാക്സാണ് സംഭവിക്കാൻ പോകുന്നത്. ഇതിലെ പ്രധാന കഥാപാത്രമായ ശ്രീദേവിയും ബാലനും എല്ലാം ഉപേക്ഷിച്ച് സാന്ത്വനംവീട് വിട്ട് പോവുകയും, അവരെ അന്വേഷിച്ച്

നടക്കുന്ന അനുജന്മാരുടെ അവസ്ഥയിലൂടെയാണ് ഇപ്പോൾ കഥ മുന്നോട്ടു പോകുന്നത്. എന്നാൽ രണ്ടു ദിവസം കൊണ്ട് നടക്കാൻ പോകുന്ന ക്ലൈമാക്സ് എപ്പിസോഡിൽ എന്താവും സംഭവിക്കുക എന്ന ആകാംക്ഷ പ്രേക്ഷകരെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ബാലൻ്റെയും ദേവിയുടെയും ഈ യാത്ര മ ര ണത്തിലേക്കാവുമോയെന്നും, സാന്ത്വനത്തിൻ്റെ ക്ലൈമാക്സ് സങ്കടക്കടലിലാവുമോ എന്നുമാണ് പ്രേക്ഷകർ അന്വേഷിക്കുന്നത്. കാരണം ക്ലൈമാക്സ് രംഗങ്ങളിൽ അപകട രംഗങ്ങൾ കാണുന്നത് പ്രേക്ഷകരെ ആകാംക്ഷയിലാക്കുകയാണ്.