സന്തൂർ മമ്മിയെന്ന് വേണമെങ്കിൽ 4 വട്ടം വിളിക്കാം.!! ഭാഗ്യമോളുടെ വിവാഹത്തിന് രാധിക ചേച്ചി സുന്ദരിയായതിങ്ങനെ; മേക്കപ്പ് വീഡിയോ | Radhika sureshgopi makeup video viral

മലയാളികൾ ഒരുപാട് സ്നേഹിക്കുന്ന ഒരു താരകുടുംബം ആണ് സുരേഷ് ഗോപിയുടേത്. നെടുനീളൻ ഡയലോഗുകളും അടിപൊളി ആക്ഷൻ രംഗങ്ങളും ഒക്കെയായി മലയാളികളുടെ മനസ്സിൽ കുടിയേറി പാർത്ത താരം ഇപ്പോഴും ആ സ്നേഹം ഇരട്ടിയാക്കിക്കൊണ്ട് അഭിനയ യാത്ര തുടരുകയാണ്. സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഒരു സൂപ്പർ ഹീറോ ആണ്

മലയാളികൾക്ക് തങ്ങളുടെ സ്വന്തം സുരേഷേട്ടൻ. കാരണം തന്റെ മുൻപിൽ എത്തുന്ന പാവങ്ങൾക്ക് കൈനിറയെ വേണ്ടതെല്ലാം കൊടുക്കുന്ന അദ്ദേഹത്തിന്റെ വലിയ മനസ്സാണ്. ഈ ശീലം കൊണ്ടാണ് തനിക്ക് ചുറ്റുമുള്ള ലോകം എല്ലാം തന്നെ സ്നേഹിക്കുന്നു എന്ന വലിയ ഭാഗ്യം താരത്തിനുണ്ട്. എന്നാൽ താരത്തിന്റെ ലോകം രാധികയാണ്. രാധികയോടൊപ്പമല്ലാതെ സുരേഷ് ഗോപിയെ കാണുന്നത് വളരെ ചുരുക്കം

സാഹചര്യങ്ങളിലാണ്. അത്രയധികം ഭാര്യയെ സ്നേഹിക്കുന്ന ഒരു വ്യക്തി കൂടിയാണ് സുരേഷ് ഗോപി. തന്റെ എല്ലാ ദുഖങ്ങളും സന്തോഷങ്ങളും താരം ആദ്യം പങ്ക് വെയ്ക്കുന്നത് രാധികയോടാണ്.പരസ്പര സ്നേഹവും ബഹുമാനവും കാത്ത് സൂക്ഷിക്കുന്ന ഒരു മനോഹര കുടുംബം ആണ് സുരേഷ് ഗോപിയുടേത്. സുരേഷ് ഗോപിയും രാധികയും നാല് മക്കളും അടങ്ങുന്ന ഇവരുടെ കുടുംബം മലയാളികൾ ഏറെ ഇഷ്ടപ്പെടാനും ഉള്ള

കാരണം അതാണ്. ഇപോഴിതാ മകൾ ഭാഗ്യ ലക്ഷ്മിയുടെ വിവാഹത്തിന്റെ ആഘോഷനിമിഷങ്ങളിലാണ് ഈ കുടുംബം. പ്രധാനമന്ത്രിയും മഹാ നടന്മാരും നേരിട്ടത്തി രാജാകീയമാക്കിയ വിവാഹത്തിലെ രാധികയുടെ ലുക്ക്‌ ആണ് ഇപ്പോൾ ചർച്ചയാകുന്നത്. പ്രായത്തിനു തോൽപ്പിക്കാൻ കഴിയാത്ത രാധികയുടെ സൗന്ദര്യം വർഷങ്ങൾക്ക് മുൻപ് ഉള്ളതിന് സമമാണ് ഇപ്പോഴും എന്നാണ് ആരാധകർ പറയുന്നന്ത്.