ചുവപ്പ് സാരിയിൽ അതീവ സുന്ദരിയായി ഭർത്താവിനോപ്പം മൈഥിലിയും കുടുംബവും.!! കല്യാണത്തിന് എത്താത്തതിനെ കാരണം ഇത് | Mythili at a inauguration function

മലയാള ചലച്ചിത്ര അഭിനേതാവും മോഡലുമായ മൈഥിലിയുടെ കുടുംബ വിശേഷങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്. സിസ്റ്റർ ലോയുടെ സലൂൺ ഫാക്ടറിയുടെ ഉദ്ഘാടനത്തിന് എത്തിയതാണ് നടി.പുതിയ സിനിമകളെ കുറിച്ചും ഇനി വരാൻ പോകുന്ന കഥാപാത്രങ്ങളെക്കുറിച്ചും മൈഥിലിയോട് ചോദിച്ചപ്പോൾ ഇപ്പോൾ സിനിമയൊന്നും

ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് മൈഥിലി ഇന്റർവ്യൂ അവതാരകനോട് പറഞ്ഞത്. വിവാഹത്തിനുശേഷം സിനിമയിൽനിന്ന് തൽക്കാലത്തേക്ക് മാറിനിൽക്കുന്ന മൈഥിലി തന്റെ കുഞ്ഞിന് ഇപ്പോൾ തന്നെ ആവശ്യമുണ്ടെന്നും ഇപ്പോൾ ഒന്നും സിനിമ യിലേക്ക് തിരിച്ചുവരാൻ ഉദ്ദേശിക്കുന്നില്ല എന്നും പറഞ്ഞു.തീർച്ചയായിട്ടും സിനിമകൾ ഭാവിയിൽ ചെയ്യുമെന്നും ആ അവസരങ്ങളിൽ പറയാമെന്നും മൈഥിലി

വിശദീകരിച്ചു. സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന്റെയും നരേന്ദ്ര മോദിയുടെ നേരിട്ടുള്ള സന്ദർശനത്തിന്റെയും ആവേശത്തിൽ ആണല്ലോ മലയാളികൾ.കല്യാണത്തിന് മൈഥിലിയെ വിളിച്ചില്ലേ എന്ന ചോദ്യത്തിനാണ് മൈഥിലി തനിക്ക് പേഴ്സണലായിട്ട് ക്ഷണം കിട്ടിയില്ലെന്ന് ഉത്തരം പറഞ്ഞത്. അമ്മ സംഘടനയുടെ ഭാഗമായ എല്ലാ നടീനടന്മാർക്കും ഒരുപോലെ ക്ഷണം എത്തിയിട്ടുണ്ടാകും എന്നും എന്തായാലും

സ്വകാര്യമായി ഒരു ക്ഷണം കിട്ടിയിട്ടില്ലെന്നും മൈഥിലി പറഞ്ഞു.ഭർത്താവിന്റെ നാടു കൂടിയായ കോഴിക്കോടിലെ ബന്ധുവിന്റെ സലൂൺ ഉദ്ഘാടനത്തിനാണ് താരം എത്തിയത്.ചുവന്ന പട്ടുസാരിയിൽ തിളങ്ങി ഭംഗിയുള്ള ആഭരണങ്ങളൊക്കെ ധരിച് ഫോട്ടോഷൂട്ടിന് പോസ് ചെയ്യുന്ന സമയത്താണ് ഇന്റർവ്യൂ എടുത്തത്.” നിങ്ങളുടെ ഫാമിലി നിങ്ങളെ ഒരു സെലിബ്രിറ്റി പോലെ കണ്ടാൽ ഇങ്ങനെയിരിക്കും” എന്നാണ് താരം ബന്ധുക്കളുടെ ഈ സ്വീകരണത്തെക്കുറിച്ച് വിശേഷിപ്പിച്ചത്.