കുടുംബചിത്രം പൂർത്തിയായി.!! ഞങ്ങളുടെ ചെറിയ വലിയ കുടുംബം പൂർണമായിരിക്കുന്നു; മാതൃകാ മലയാള കുടുംബത്തിന് പത്തിൽ പത്തും നൽകി സോഷ്യൽ മീഡിയ.!! | Pearle Maaney Complete Family Photo viral

മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയും സുപരിചിതയുമായ താരമാണ് പേളി മാണി. ബിഗ് ബോസ് ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെയാണ് പേളി മാണിയും ഭർത്താവ് ശ്രീനിഷും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുന്നത്. ഈ പ്രോഗ്രാമിലൂടെ തന്നെയാണ് ഇരുവരും പ്രണയത്തിലാകുന്നതും തുടർന്ന് വിവാഹിതനാകുന്നതും. അന്ന് ബിഗ് ബോസ് വീട്ടിൽ വച്ച് മലയാളികൾ കണ്ട

ഇവരുടെ പ്രണയം ഇന്നും പതിന്മടങ്ങ് ശക്തിയോടെ തുടർന്നു കൊണ്ടേയിരിക്കുകയാണ്. ഇവരുടെ ദാമ്പത്യം ശരിക്കും ഓരോ ആളുകളെയും അത്ഭുതപ്പെടുത്തുകയാണ്. ഒരു അവതാരികയായും മോട്ടിവേഷണൽ സ്പീക്കർ ആയുമെല്ലാം തന്റെ കഴിവ് തെളിയിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാണ് പേളി. പേളിയുടെയും ശ്രീനിഷിന്റെയും മൂത്ത മകളാണ് നില. ഈയടുത്താണ് പേളി തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത്.

നില മോളുടെ ജനനം സോഷ്യൽ മീഡിയയിൽ വൻ വാർത്തയായിരുന്നു അതുപോലെ തന്നെയാണ് രണ്ടാമത്തെ മകളുടെ ജനനവും. ശ്രീനിഷിനെയും പേളിയെയും പോലെ പ്രേക്ഷകരുടെ പ്രിയതാരമാണ് ഇന്ന് നിലമോളും രണ്ടാമത്തെ മകളായ നിതാരയും. നിതാര മോളുടെ നൂലുകെട്ടിന്റെ വിശേഷങ്ങൾ ഈയടുത്ത് തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ ഇരുവരും പ്രേക്ഷകരുടെ പക്കൽ എത്തിച്ചിരുന്നു. അച്ഛൻ അമ്മ എന്ന

നിലയിലും ഭാര്യ ഭർത്താക്കന്മാർ എന്ന നിലയിൽ മലയാളികൾ മാതൃകയാക്കാൻ ആഗ്രഹിക്കുന്ന വ്യക്തികളാണ് ശ്രീനിഷും പേളിയും. തങ്ങളുടെ എല്ലാ വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെയും മറ്റു സോഷ്യൽ മീഡിയകളിലൂടെയും ഇവർ ആരാധകർക്കായി പങ്കിടാറുണ്ട്. ഇപ്പോൾ ഇവർ പങ്കുവെച്ചിരിക്കുന്നത് കുടുംബസമേതമുള്ള ഒരു ചിത്രമാണ്. ഈ ചിത്രത്തിൽ പേളിയുടെ അച്ഛനും അമ്മയും സഹോദരി റെച്ചൽ മാണിയും റേച്ചലിന്റെ ഭർത്താവും മക്കളും ഉൾപ്പെട്ടിരിക്കുന്നു. വെള്ള നിറത്തിലുള്ള വസ്ത്രങ്ങളാണ് എല്ലാവരും അണിഞ്ഞിരിക്കുന്നത്. ”Our pretty little big family, picture perfect ”എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.