രാഹുലിനെ വലിച്ചുകീറി രൂപ.!! മകളിൽ നിന്നും അമ്മക്ക് ഇതു സംഭവിക്കാൻ പാടില്ലാത്തത്; സത്യങ്ങൾ വിളിച്ചുപറഞ്ഞ താരയെ തള്ളി താഴെയിട്ട് സരയൂ | Mounaragam today latest episode

Mounaragam today latest episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയിൽ സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെയാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ ചന്ദ്രസേനൻ രൂപയുടെ വീട്ടിൽ വന്ന സമയത്ത് രാഹുൽ വരികയും, രൂപയോട് ചന്ദ്രസേനനെയും, കല്യാണിയെയും കൊല്ലണമെന്ന് പറയുകയാണ്. ഈ കാര്യം രൂപ ചന്ദ്രസേനനോട് പറഞ്ഞു. ഉടൻ തന്നെ ചന്ദ്രസേനൻ രൂപയുടെ വീട്ടിൽ നിന്ന്

കിരണിൻ്റെ ഓഫീസിലേക്ക് പോവുകയാണ്. അവിടെ എത്തിയ ശേഷം, കിരണിനോട് ശ്രദ്ധിക്കണമെന്നും, രാഹുൽ മനോഹർ ഫ്രോഡാണെന്ന കാര്യം അറിഞ്ഞു കഴിഞ്ഞെന്നും, ഇനി സരയുവും ശാരിയും മനോഹറിൻ്റെ കാര്യമറിഞ്ഞാൽ എന്തായിരിക്കും സംഭവിക്കുക. പണ്ട് എല്ലാവരും വിചാരിച്ചതു പോലെ നിന്നെ കൊണ്ട് സരയുവിനെ കൊണ്ട് കല്യാണം കഴിപ്പിക്കാൻ തടസ്സമായുള്ളവരെ അവർ ഇല്ലാതാക്കുമെന്ന് പറയുകയാണ്

സിഎസ്. പിന്നീട് കാണുന്നത് രൂപ കല്യാണിയെ വിളിച്ച് രൂപയുടെ വീട്ടിൽ വരാൻ പറയുകയാണ്. അപ്പോഴാണ് ശരണ്യയുടെ വീട്ടിൽ മൂങ്ങ പ്രകാശനോട് പലതും പറയുകയാണ്. ശരണ്യ വന്ന് മൂങ്ങയോട് നിങ്ങൾ ഇവിടെ വെറുതെ ഇരിക്കുകയല്ലേയെന്നും, വല്ല പണിയുമെടുക്കാൻ പറയുകയാണ്. ഇത് കേട്ട പ്രകാശന് ദേഷ്യം വരികയാണ്. വിക്രമിനെയും അവൾ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും, അവൻ അവളുടെ അടിമയായി

ജീവിക്കുകയാണെന്നും പറയുകയാണ് മൂങ്ങ. പിന്നീട് പ്രകാശൻ ശരണ്യയെ പാഠം പഠിപ്പിക്കണമെന്ന് തീരുമാനിക്കുകയാണ്. പിന്നീട് രൂപയുടെ വീട്ടിൽ കല്യാണി എത്തുകയാണ്. രൂപ കല്യാണിയോട് രാഹുൽ പറഞ്ഞ കാര്യങ്ങളൊക്കെ സൂചിപ്പിക്കുകയാണ്. കല്ലുമോനെ സൂക്ഷിക്കണമെന്നും, മോളും കിരണുമൊക്കെ സൂക്ഷിക്കണമെന്ന് പറയുകയാണ് രൂപ. ഇത് കേട്ടപ്പോൾ അച്ഛനും ഈ കാര്യം തന്നെയാണ് കിരണേട്ടനോട് പറഞ്ഞതെന്ന് ഓർക്കുകയാണ് കല്യാണി. പിന്നീട് കാണുന്നത് രാഹുൽ വീട്ടിൽ വന്ന ശേഷം ശാരിയോടും സരയുവിനോടും കല്യാണിയെ കൊ,ല്ല,ണമെന്ന് പറയുകയാണ്.