അനാമികയുടെയും അനിയുടെയും വിവാഹം ചങ്കുപൊട്ടി നന്ദു.!! നവ്യയുടെ ഗർഭം നിലത്ത് വീഴുന്നു; ആ രഹസ്യം തേടി നയന | Patharamattu today latest episode

Patharamattu today latest episode: ഏഷ്യാനെറ്റ് പരമ്പരയിൽ മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയായ പത്തരമാറ്റ് വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, അനന്തപുരിയിൽ പൗർണ്ണമി ദിനത്തിലെ പൂജ നടക്കുന്നതിനാൽ ഓരോരുത്തരായി വരികയാണ്. അപ്പോഴാണ് അനാമികയും അച്ഛനും അമ്മയും വരുന്നത്. അവരെ എല്ലാവരും സ്വീകരിക്കുകയാണ്.

അതിനു ശേഷം അനാമികയുടെ അച്ഛൻ ഞങ്ങൾക്ക് ഒരു കാര്യം അവതരിപ്പിക്കാനുണ്ടെന്നും, അനന്തപുരിയിലെ കുഞ്ഞിനെ നമുക്ക് മരുമകനായി കിട്ടണമെന്നാണ് ആഗ്രഹമെന്ന് പറയുകയാണ്.ഇത് കേട്ടപ്പോൾ, മുത്തശ്ശൻ ഞങ്ങൾക്കും ഇഷ്ടമാണെന്നും, ഈ വീട്ടിൽ വന്ന് കയറിയ രണ്ടു മക്കളും സംസ്കാരത്തിൻ്റെ കാര്യത്തിൽ മുൻപന്തിയിലാണെന്നാണ് മുത്തശ്ശൻ പറയുന്നത്. ഈ മോൾക്കും അതുണ്ടെന്നാണ് എനിക്ക്

തോന്നുന്നതെന്ന് മുത്തശ്ശൻ പറയുന്നത്. പിന്നീട് എല്ലാവർക്കും വലിയ ഇഷ്ടമാവുകയാണ്. എന്നാൽ ഇതൊക്കെ കേട്ട് നിന്ന നന്ദു ആകെ ഞെട്ടുകയാണ്. മനസിൻ്റെ ഉള്ളിൽ വിഷമം അടക്കി നിൽക്കുകയാണ്. പിന്നീട് ഇന്നത്തെ പൂജ ആര് നടത്തണമെന്ന് പറയുകയാണ്. അതിന് ഒരു മത്സരം വയ്ക്കണമെന്ന് പറയുകയാണ്. അപ്പോഴാണ് വടംവലി മത്സരം വയ്ക്കുകയാണ്. അതിൽ ആണ്ണുങ്ങളുടെ ഭാഗം വിജയിക്കുകയും മുൻപിൽ

നിന്ന നയന ആദർശിൻ്റെ മുകളിൽ വീഴുകയാണ്. ഇത് കണ്ട് ദേവയാനിക്ക് ദേഷ്യം വരികയാണ്. അപ്പോൾ എല്ലാവരും ചിരിക്കുകയാണ്. പിന്നീട് സ്ത്രീകൾ എല്ലാവരും വടംവലിയിൽ ആണുങ്ങൾക്ക് ശക്തിയുള്ളത് കൊണ്ടാണ് ജയിച്ചതെന്ന് പറയുകയാണ്. പിന്നീട് മുത്തശ്ശൻ കുട്ടികൾക്ക് വേണ്ടി അമ്പെയ്യുന്ന മത്സരം വയ്ക്കുകയാണ്. അതിൽ ആദ്യം അനിയാണ് അമ്പെയ്യുന്നത്. ഇതൊക്കെ നല്ല രീതിയിൽ അറിയുന്ന നന്ദുവിനെ വിളിക്കുകയാണ്.ഇത് കണ്ട അനാമികയുടെ അമ്മ അനാമികയോട് പോകാൻ പറയുകയാണ്. പിന്നീട് അനാമിക കയറി പോയി നന്ദുവിൽ നിന്ന് അമ്പ് വാങ്ങിയപ്പോൾ, നന്ദു ആകെ വിഷമിക്കുകയാണ്. എന്തു ചെയ്യണമെന്നറിയാതെ താഴെ ഇറങ്ങി.