ശരണ്യയിൽ നിന്നും രക്ഷപെടാൻ ശ്രമിച്ച വിക്രം കൂടുതൽ പെടുന്നു.!! സ്വത്തുക്കൾ മോഹിച്ച് പെങ്ങളുടെ കുടുംബം നശിപ്പിച്ച രാഹുലിന് ഇനി ഇടിവെട്ട് പണി | Mounaragam today latest episode

Mounaragam today latest episode: ഏഷ്യാനെറ്റ് പ്രേക്ഷകർ നാലു വർഷത്തോളം കാത്തിരുന്നു കണ്ട പരമ്പരയായ മൗനരാഗം ഇപ്പോൾ വ്യത്യസ്ത കഥാമുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ വിക്രം മൂങ്ങയോട് സോണിയുടെ കല്യാണം മുടങ്ങിയ സന്തോഷം കാണിക്കുമ്പോൾ കേട്ട് കൊണ്ട് വന്ന ശരണ്യ വിക്രമിനെ ചവിട്ടി തെറിപ്പിക്കുകയായിരുന്നു.

പിന്നീട് ഇനി ഇതുപോലുള്ള സ്വഭാവം കാണിച്ചാൽ നിനക്ക് ഇതുപോലെ കിട്ടിയത് പോലെയുള്ള ഇതിനപ്പുറവും പ്രതീക്ഷിക്കാമെന്ന് പറഞ്ഞ് ശരണ്യ പോയപ്പോൾ, ശരണ്യയെ കൂട്ടി മൂങ്ങ റൂമിലേക്ക് പോവുകയായിരുന്നു. അവിടെ ഇരുന്ന് മൂങ്ങ വലിയ വിഷമത്തിൽ എൻ്റെ പൊന്നുമോനെ ഇങ്ങനെഎന്തിനാണ് നമ്മൾ ഇവിടെ ജീവിക്കുന്നത് എന്ന് പറയുകയാണ് മൂങ്ങ.നമുക്ക് ഇവിടെ നിന്ന് എങ്ങോട്ടെങ്കിലും പോയ്ക്കൂടെ എന്നും, ഇതിലും

ഭേദം സോണി തന്നെ ആയിരുന്നുവെന്നും അവിടെ നമുക്ക് സുഖമായ ജീവിതം ആയിരുന്നു എന്നൊക്കെ മൂങ്ങ വിഷമിച്ചു പറയുന്നത് പുറത്തുനിന്ന് ശരണ്യ കേൾക്കുന്നുണ്ടായിരുന്നു. അപ്പോൾ വിക്രം ഞാൻ എങ്ങനെയെങ്കിലും ഇവിടെ നിന്ന് രക്ഷപ്പെടാനാണ് നോക്കുന്നതെന്ന് പറയുകയാണ്.ഇത് കേട്ട് കൊണ്ട് റൂമിലേക്ക് കയറി വരികയാണ് ശരണ്യ. ഇവിടെനിന്ന് പോവാനാണ് ഉദ്ദേശം എങ്കിൽ നിങ്ങൾക്ക് പോകാമെന്ന്

മൂങ്ങയോട് പറയുകയാണ്. പക്ഷേ വിക്രമിനെ ഇനി ഞാൻ എങ്ങോട്ടും ഇവിടെനിന്നും പോകാൻ സമ്മതിക്കില്ലെന്ന് പറയുകയാണ് ശരണ്യ. പിന്നീട് കാണുന്നത് എല്ലാവരും ഇരുന്നു സോണിയുടെ കല്യാണത്തിൻ്റെ ഒരുക്കങ്ങളെ കുറിച്ച് സംസാരിക്കുന്നതാണ്.അതിനിടയിൽ രൂപ കല്യാണത്തിന് നമുക്ക് ആൽബിക്ക് നല്ല രീതിയിൽ സ്വത്തുക്കൾ എഴുതി നൽകണമെന്ന് പറയുകയാണ് രൂപ.അതിൻ്റെ ഒന്നും ആവശ്യമില്ലെന്നും, അവർ സ്വത്തൊന്നും ആഗ്രഹിച്ചല്ല വന്നതെന്ന് പറഞ്ഞപ്പോൾ കിരൺ ഞാൻ നല്ലൊരു ഭാഗം നൽകുമെന്ന് പറഞ്ഞപ്പോൾ, അത് വേണ്ടെന്നും സോണിയ്ക്കുള്ളത് എൻ്റെ സ്വത്തിൻ്റെ ഒരു ഭാഗം മോൾക്കാണെന്ന് സിഎസ് പറയുകയാണ്.