ആ നീളൻ മുടി ഒതുക്കിവെച്ച് ബോയ് കട്ട്‌ ആക്കുന്ന വിദ്യ ഇതാണ്; പത്തരമാറ്റിലെ ഗോപിക നന്ദു ആകുന്നത് കണ്ടിട്ടുണ്ടോ ? മേക്കോവർ വീഡിയോ വൈറൽ | Patharamattu nandhu gopika makeover video

Patharamattu nandhu gopika makeover video: മലയാളി പ്രേക്ഷകർ ഹൃദയ പൂർവ്വം സ്വീകരിച്ച ഒരു മിനിസ്‌ക്രീൻ പരമ്പരയാണ് പത്തരമാറ്റ്.ശങ്കർ എസ് കെ സൈജു സുകേഷ് എന്നിവരുടെ സംവിധാനത്തിൽ ഒരുങ്ങി ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയാണ് പത്തരമാറ്റ്. നൂറ്റിയറോളം എപ്പിസോഡുകൾ കഴിഞ്ഞ പത്തരമാറ്റ് മിനിസ്‌ക്രീൻ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. നീന കുറുപ്പിന്റെ മൂന്ന്

പെണ്മക്കളായ നവ്യ, നയന, നന്ദന എന്നീ കഥാപാത്രങ്ങളിലൂടെയാണ് കഥ മുൻപോട്ട് പോകുന്നത്. ഇതിൽ ഏറ്റവും ഇളയ സഹോദരി നന്ദനയ്ക്ക് ഒരു പ്രത്യേകതയുണ്ട്. നന്ദന ഒരു ടോം ബോയ് ആണ്. ആൺകുട്ടികളെപ്പോലെ മുടി വെട്ടി ജീൻസും ഷർട്ടും ധരിച്ചു നടക്കുന്ന നന്ദനയെ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമാണ്. നന്ദന എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കലാകാരിയാണ് ഗോപിക കുക്കു. റീൽസിലൂടെയും

ഷോർട് ഫിലിമിലൂടെയും എല്ലാം നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുള്ള താരത്തിന് നിനച്ചിരിക്കാതെ കിട്ടിയ ഭാഗ്യം കൂടെ ആയിരുന്നു പത്തരമാറ്റിലെ ഈ കഥാപാത്രം. ഇപോഴിതാ മുടി നീളമുള്ള ഗോപിക നന്ദന ആകുന്നതിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഗോപിക. സീരിയലിൽ കാണുമ്പോൾ അഭിനയിക്കാൻ വേണ്ടി മുടി വെട്ടിയതാണെന്നെ തോന്നൂ എന്നാൽ യഥാർത്ഥത്തിൽ എല്ലാം മേക്കപ്പ് മാന്റെ കഴിവാണ്. തന്റെ നീണ്ടു കിടക്കുന്ന മുടി ചെറിയ ചെറിയ പാർട്ടുകളായി എടുത്ത് പിന്നി ഒതുക്കി വെക്കുകയും

അതിനു മുകളിലായ് വിഗ്ഗുകൾ വെക്കുകയും ജീൻസും ഷർട്ടും ഇടുകയും ചെയ്താൽ ഗോപിക നന്ദന ആയി മാറും. രസകരമായ തന്റെ മേക്കോവർ വീഡിയോ പങ്ക് വെച്ചിരിക്കുകയാണ് താരം ഇപ്പോൾ. നേരിട്ട് ഗോപികയെ അറിയാവുന്നവർക്കെല്ലാം അത്ഭുതം ആയിരുന്നു ഗോപികയുടെ സീരിയലിലെ ലുക്ക്. അത് കൊണ്ടാണ് ഗോപിക തന്റെ ആരാധകർക്കായി ആ രഹസ്യം വെളിപ്പെടുത്താം എന്ന തീരുമാനമെടുത്തത്. യൂട്യൂബിൽ വളരെയധികം ആക്റ്റീവ് ആയ താരം വ്ലോഗ്ഗുകളും പോസ്റ്റുകളും ആയി സജീവമാണ്. തിരുവനന്തപുരം സ്വദേശിനി ആയ ഗോപിക വിവാഹിതയാണ്.