ജയറാം മാമയുടെ ചെണ്ടമേളം കേൾക്കാൻ ജൂനിയർ കളക്ടർ എത്തി.!! അമ്മയുടെ മടിയിൽ ഇരുന്ന് മേളം ആസ്വദിക്കുന്ന കുഞ്ഞാരാധകൻ; വീഡിയോ വൈറൽ | Dr.Divya S.Iyer IAS and her son with Jayaram

Dr.Divya S.Iyer IAS and her son with Jayaram: മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ജയറാം. 1980 കാലഘട്ടം മുതൽ സിനിമ ലോകത്തെ സജീവസാന്നിധ്യമാണ് ഇദ്ദേഹം. മുൻ നിര നായകന്മാരെ എടുത്തുനോക്കിയാൽ ജയറാമിനും ആരാധകർ ഏറെയാണ്. അഭിനയ മേഖലയിൽ എത്തിയിട്ടും താൻ വന്ന വഴി മറക്കാതെ ഇന്നും താൻ ഇഷ്ടപ്പെടുന്ന പല മേഖലകളിലും ഇദ്ദേഹം സജീവമായി തുടരുന്നു.

അതിലൊന്നാണ് ചെണ്ട കൊട്ടൽ. ചെണ്ട വിദ്വാൻ, ആനപ്രേമി എന്ന നിലകളിലും ജയറാം ശ്രദ്ധേയനാണ്. തന്റെ എല്ലാ വിശേഷങ്ങളും ഇദ്ദേഹം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മലയാളത്തിൽ കൂടാതെ തമിഴ്, തെലുങ്ക് തുടങ്ങിയ നിരവധി ഭാഷകളിലും ജയറാം അഭിനയിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലായി ഇറങ്ങിയ ജയറാമിന്റെ ചിത്രമാണ് എബ്രഹാം ഓസ്ലർ. ഈ ചിത്രം തീയേറ്ററുകളിൽ വൻ കളക്ഷനാണ് നേടിയത്. ഈ ചിത്രത്തിൽ പ്രധാന വേഷത്തെ മമ്മൂട്ടിയും അവതരിപ്പിച്ചിരുന്നു.

സിനിമ താരമായിരുന്ന പാർവതിയാണ് ജയറാമിന്റെ ഭാര്യ. 80 കളിൽ പാർവതിയും സിനിമാലോകത്ത് സജീവ സാന്നിധ്യമായിരുന്നു. ജയറാമിന്റെതും പാർവതിയുടെയും പ്രണയ വിവാഹമാണ്. ഇവർക്ക് രണ്ടു മക്കളാണ് മാളവികയും കാളിദാസും. ഇവരും സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റികൾ തന്നെ. എന്നാൽ ഇപ്പോൾ ഇതാ ജയറാമിന്റെ മറ്റൊരു ചിത്രമാണ് ശ്രദ്ധ നേടുന്നത്. പത്തനംതിട്ട ജില്ലാ കളക്ടർ ആയ ദിവ്യാ എസ് അയ്യരുടെ ഒപ്പമുള്ള ഒരു ചിത്രമാണിത്. ദിവ്യ എസ് അയ്യരുടെ വിശേഷങ്ങളും

സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാണ്. ജനങ്ങളുടെ പ്രിയപ്പെട്ട കളക്ടർ ആണ് ദിവ്യ. ദിവ്യയുടെ മകളെയും എടുത്തുകൊണ്ടുനിൽക്കുന്ന ജയറാമിന്റെ ചിത്രമാണ് സോഷ്യൽ മീഡിയഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. മകനോടൊപ്പം സമയം ചിലവഴിക്കുന്ന ദിവ്യ എസ് അയ്യരുടെ ചിത്രങ്ങളും വീഡിയോകളും ഇതിനുമുമ്പും ജനങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. ജയറാം അമ്മയുടെ ചെണ്ടമേളം കേട്ട് ആസ്വദിക്കാൻ എത്തിയ എത്തിയ കുഞ്ഞ് ആരാധകൻ. എന്ന അടിക്കുറിപ്പോടെയാണ് Dr ദിവ്യ ചിത്രം പങ്കുവെച്ചിരിക്കുന്നത്.നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.