നയനയും ആദർശും വേർപിരിയാൻ കാത്തു നിന്ന ദേവയാനി ആ കാഴ്ച കണ്ട് ഞെട്ടുന്നു.!! ചങ്ക്പൊട്ടി ദേവയാനി; നയനയെതേടി ആ ദുരന്തം എത്തുമ്പോൾ രക്ഷക്കായി ആദർശ് | Patharamaattu today latest episode

Patharamaattu today latest episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് വളരെ വ്യത്യസ്തമായ രംഗങ്ങളിലൂടെയാണ് യാത്ര തുടരുന്നത്. നയന മാഡത്തിൻ്റെ അത്ര ബുദ്ധിയിൽ ഇത് ഡിസൈൻ ചെയ്യാൻ ഞങ്ങൾക്ക് സാധിക്കുമോയെന്നു പവിത്ര പറഞ്ഞപ്പോൾ, നയന മാഡത്തിന് ബുദ്ധിയുണ്ടായിരുന്നെങ്കിൽ ഏടത്തിയ്ക്ക് ഇവിടെ ജോലി ചെയ്ത് നല്ല വരുമാനം ഉണ്ടാക്കാമെന്ന് പറയുകയാണ് അഭി.

അതെന്തോ ആവട്ടെയെന്നും, നമുക്ക് ഈ വർക്ക് എങ്ങനെയെങ്കിലും പൂർത്തിയാക്കണമെന്ന് പറയുകയാണ് അഭി. പിന്നീട് കാണുന്നത് ദേവയാനി പല തീരുമാനങ്ങളും പറയുന്നതാണ്. എല്ലാവരും ഇരിക്കെ, നയന ഇനി വീട്ടിലേക്ക് തിരിച്ചു വന്നാൽ ആരും നയനയോട് മിണ്ടാൻ പാടില്ലെന്ന് പറയുകയാണ് ദേവയാനി. ഇത് കേട്ട ജലജ ആരും മിണ്ടിയില്ലെങ്കിലും ഏട്ടത്തിയുടെ മകൻ സംസാരിക്കുമെന്ന് പറഞ്ഞപ്പോൾ, അത് നീയാണോ

തീരുമാനിക്കുന്നതെന്നും, എൻ്റെ മകൻ എന്തു ചെയ്യുമെന്ന് എനിക്കറിയാമെന്ന് പറയുകയാണ് ദേവയാനി. നീ നിൻ്റെ മോനെയും മരുമോളെയും നന്നാക്കാൻ നോക്കിയാൽ മതിയെന്നും, നീ എൻ്റെ കൂടെ ചേർന്ന് സംസാരിച്ചാലും, നയനയേക്കാൾ മോശസ്വഭാവമുള്ളവളാണ് നിൻ്റെ മരുമകളെന്ന് പറയുകയാണ് ദേവയാനി. പിന്നീട് കാണുന്നത് നയന വീട്ടിൽ നിന്നും പ്രതിമ നിർമ്മാണമൊക്കെ കഴിഞ്ഞ് മടങ്ങുന്നതാണ്. ഓട്ടോറിക്ഷ

കിട്ടാത്തതിനാൽ കുറച്ച് നടന്നു കഴിഞ്ഞാൽ റിക്ഷ കിട്ടുമെന്ന് കരുതി വരുമ്പോഴാണ്, ബൈക്കിൽ വന്നവർ നയനയോട് പലതും പറയുന്നത്. എവിടേയ്ക്കാണ് പോകുന്നതെന്നും, നമ്മൾ കൊണ്ടുവിടാമെന്നും പറയുകയാണ്. നയനയ്ക്കും ചുറ്റും നിൽക്കുകയാണ് ഈ പൂവലന്മാർ. അപ്പോഴാണ് ഒരു കാർ അതുവഴി വരുന്നത്. കാർ കണ്ടപ്പോൾ മാറി നിന്ന പൂവാലന്മാർ കാറിൽ നിന്നും ആരും ഇറങ്ങുന്നത് കാണാത്തതിനാൽ നയന യെ വീണ്ടും ശല്യം ചെയ്യാൻ തുടങ്ങി. അപ്പോഴാണ് ആദർശ് കാറിൽ നിന്നിറങ്ങി അവന്മാരെ അടിക്കുകയായിരുന്നു. പിന്നീട് നയനയെയും കൂട്ടി ആദർശ് കാറിൽ കയറി വീട്ടിലേക്ക് പോവുകയാണ്. നയനയും ആദർശും വീട്ടിലെത്തി നയന വേഗം തന്നെ അകത്തു കയറിപ്പോയി. അപ്പോഴാണ് കാറിൽ നയന ബാഗ് മറന്നതിനാൽ, ആദർശ് നയനയുടെ ബാഗ് എടുത്ത് പിറകിൽ നിന്ന് വരുന്നത്.