ശരണ്യയുടെ മുഖം അടിച്ചു പൊട്ടിച്ച പ്രകാശൻ ജയിലിലേക്ക്.!! സത്യങ്ങളറിഞ ശാരിയും സരയുവും കിരണിനെ സ്വന്തമാക്കാൻ ആ ക്രൂരത ചെയ്യുന്നു | Mounaragam today latest episode

ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം അടുത്ത ഒരാഴ്ച നടക്കാൻ പോകുന്ന സംഘർഷഭരിതമായ മുഹൂർത്തങ്ങളാണ്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ ചന്ദ്രസേനനും രൂപയും ഒന്നായോ എന്നറിയാൻ കിരണും കല്യാണിയും കടുത്ത പരിശ്രമത്തിലാണ്. അതിനിടയിൽ എല്ലാം തകർന്നു കിടക്കുന്ന ശാരിയും, രാഹുലും, സരയുവും

ചേർന്ന് ഇനി അവൾ ജീവിക്കാൻ പാടില്ലെന്ന തീരുമാനത്തിൽ എത്തുകയാണ്. തൻ്റെ മകൾക്ക് കിട്ടാത്ത സൗഭാഗ്യങ്ങളൊന്നും അവൾക്ക് ലഭിക്കാൻ പാടില്ലെന്ന് പറയുകയാണ് ശാരി. അങ്ങനെ ശാരി കല്യാണിയെ കൊല്ലാൻ ഒരു ഗുണ്ടയെ വരുത്തുകയാണ്. അയാൾ വന്നശേഷം പണം നൽകി ആർഎസ് കൺസ്ട്രക്ഷൻ്റെ എംഡിയെ കൊല്ലണമെന്ന് അയാളോട് പറയുന്നു. അങ്ങനെ അയാൾ നിങ്ങൾക്ക് ആ വാർത്ത പെട്ടെന്ന് തന്നെ

കേൾക്കാമെന്ന് പറഞ്ഞ് പോകുന്നു. പിന്നീട് കാണുന്നത് കിരൺ മനോഹറിന് നല്ല താക്കീത് നൽകുന്നതാണ്. നീ ഇനി സരയുവിനെ വിട്ട് പോകാൻ പാടില്ലെന്നും, നീ തന്നെ അവളുടെ ഭർത്താവായി ജീവിതകാലം മുഴുവൻ ഉണ്ടാവണമെന്ന് പറയുകയാണ് കിരൺ. പിന്നീട് കാണുന്നത് ശരണ്യയുടെ വീടാണ്. ശരണ്യയുടെ വീട്ടിലെ പ്രേതബാധ അത് ശരണ്യയുടെ കളിയാണെന്ന് പ്രകാശൻ മനസിലാക്കുന്നതാണ്. അങ്ങനെ ഒരു ദിവസം

ശരണ്യയെ അടിക്കുകയാണ് പ്രകാശൻ. ഉടൻ തന്നെ സ്ത്രീ പീ ഡ നത്തിന് പോലീസിന് കേസ് കൊടുക്കുകയും, പ്രകാശനെ പോലീസ് കുറ്റം ചുമത്തി ജയിലിൽ അടയ്ക്കുകയുമാണ്. പിന്നീട് കാണുന്നത് ശാരി കല്യാണിയെ കൊല്ലാൻ ഏൽപ്പിച്ച ഗുണ്ട പല തവണ കല്യാണിയെ കൊല്ലാൻ അവസരം നോക്കിയെങ്കിലും എല്ലാം പരാജയപ്പെട്ടെങ്കിലും, കല്യാണി കൺസ്ട്രക്ഷൻ വർക്ക് നടക്കുന്ന സ്ഥലത്ത് പോയപ്പോൾ കല്യാണിയെ പിന്തുടർന്ന് ആ ഗുണ്ടയും എത്തുകയായിരുന്നു. മുകളിലെ നിലയിലെ വർക്കുകൾ നോക്കാൻ പോയ കല്യാണിയെ പിറകെ വന്ന് താഴെ തള്ളിയിടാനാണ് ആ ഗുണ്ട എത്തുന്നത്.