നീർ ദോശ കഴിച്ചിട്ടുണ്ടോ ? രാവിലെ ഇതാണെങ്കിൽ ഇനി എന്നും കുശാൽ; പൂ പോലെ സോഫ്റ്റ് ആയ നീർദോശയും മുട്ടക്കറിയും | Neer Dosa egg curry recipe

Neer Dosa egg curry recipe: നല്ല പൂ പോലെത്തെ നീർ ദോശയും, മുട്ടക്കറിയുമാണ് രാവിലെ എങ്കിൽ എല്ലാവർക്കും ഒത്തിരി സന്തോഷം ആണ്‌ വളരെ രുചികരമായ ഒന്നാണ് നീർ ദോശ നമ്മൾ സാധാരണ ഹോട്ടലിൽ നിന്നത് മേടിച്ചു കഴിക്കാറുണ്ട്, എന്നാൽ വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കും.ശരിക്കും നീർ ദോശയുടെ കോമ്പിനേഷൻ ആയി കഴിക്കുന്നത് തേങ്ങയും

പഞ്ചസാരയും മിക്സ് ചെയ്തതും തേങ്ങാപ്പാലും ആണ്.തേങ്ങാപ്പാൽ ദോശയിലേക്ക് ഒഴിച്ച് ഒന്ന് കുതിർത്ത് ആ ദോശ മിക്സ് ചെയ്തു വെച്ചിട്ടുള്ള തേങ്ങയും, പഞ്ചസാരയും കൂടിയെടുത്ത് ഒന്നിച്ചാണ് കഴിക്കാറുള്ളത്. ഒരു മധുര വിഭവം പോലെ കഴിക്കാറുള്ള neerദോശ ശരിക്കും ട്രഡീഷണൽ വിഭവമാണ്.പക്ഷേ നമുക്ക് ഇഷ്ടമുള്ള കറി ചേർത്ത് എന്തും കഴിക്കാവുന്നതാണ് അതുകൊണ്ടുതന്നെ നീർദോശയുടെ കൂടെ നല്ലൊരു മുട്ടക്കറി ആണ്‌

തയ്യാറാക്കുന്നത് മുട്ടക്കറി എങ്ങനെയാണ് തയ്യാറാക്കുന്നതിന്റെ മസാല ചേരുവകൾ എല്ലാം വീഡിയോയിൽ കൊടുത്തിട്ടുണ്ട്.നീർദോശ തയ്യാറാക്കാൻ ആയിട്ട് ആദ്യം പച്ചരി കുതിരാൻ ആയിട്ട് വയ്ക്കുക, മൂന്ന് മണിക്കൂർ കുതിർന്നശേഷം മിക്സിയുടെ ജാറിലേക്ക് മാറ്റി, ആവശ്യത്തിന് തേങ്ങയും ചേർത്ത് നന്നായിട്ട് അരച്ചെടുക്കുക. തരിയില്ലാതെ അരച്ചതിനു ശേഷം ഒരു പാത്രത്തിലേക്ക് ഒഴിച്ച്

കുറച്ചുകൂടി വെള്ളം ഒഴിച്ച് നല്ല ലൂസ് ആക്കി എടുക്കുക.ആവശ്യത്തിന് ഉപ്പും ചേർത്ത് കലക്കിയെടുത്ത് കഴിഞ്ഞാൽ പിന്നെ ദോശ ദോശ കല്ല്ചൂടാകുമ്പോൾ മാവ് ഒഴിച്ചുകൊടുത്തു വളരെ മൃദുവായി തയ്യാറാക്കി എടുക്കാവുന്ന ഒന്നാണ്.തയ്യാറാക്കുന്ന വിധം വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്.Sheeba’s Recipes