ജിഷ്ണു മാത്രം ഇല്ല.!! നമ്മൾ സിനിമയിലെ ആ കോളേജ് ബഡീസ് വീണ്ടും ഒത്തുചേർന്നപ്പോൾ; ഇത് രണ്ടാം ഭാഗത്തിനുള്ള തുടക്കമോ ? Nammal film gang reunion latest malayalam news

Nammal film gang reunion latest malayalamnews : ചില സിനിമകൾ എന്നും മനസ്സിൽ തന്നെ നിൽക്കുന്നവയാണ് . ഇത്തരത്തിൽ മലയാളികൾ മറക്കാത്ത ഒരു ചിത്രമാണ് നമ്മൾ. ക്യാമ്പസിന്റെ കഥ പറഞ്ഞ ഈ ചിത്രം പ്രേക്ഷകർക്ക് ഇന്നും ചിരിയും അതേസമയം വേർപാടിന്റെ ഒരു നൊമ്പരവും സമ്മാനിക്കുന്നു. ഈ കഥയിലെ നായക കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ജിഷ്ണുവും സിദ്ധാർത് ഭരതനും ചേർന്നായിരുന്നു. എന്നാൽ ഈ നായകന്മാരിൽ ഒരാൾ ഇന്നില്ല. പ്രിയ നടൻ ജിഷ്ണു ഈ

ലോകത്തിൽ നിന്നും വിടവാങ്ങിയിരിന്നു.നമ്മളെന്ന ഈ ചിത്രം സംവിധാനം ചെയ്തത് കമലാണ്. 2002ലാണ് ഈ ചിത്രം പ്രേക്ഷകർക്ക് മുൻപിൽ എത്തിയത്. സിനിമ പുറത്തിറങ്ങിയിട്ട് 21 വർഷം കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ ഇതാ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കപ്പെട്ട ഒരു ചിത്രം ചിത്രത്തിൽ അഭിനയിക്കപ്പെട്ടവർക്ക് എത്രമാത്രം പ്രാധാന്യമുള്ളതാണ് എന്ന് വിളിച്ചു പറയുകയാണ്. സിദ്ധാർത് ഭരതൻ തന്നെയാണ് ഈ ചിത്രം ഔദ്യോഗിക പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.”

It was a fantastic be Union of college buddies after 20 years, Mr Jishnu a lot ” നമ്മൾ സിനിമയിലെ ആ കോളേജ് ബഡീസ് വീണ്ടും ഒത്തു ചേർന്നിരിക്കുകയാണ്. തോളത്ത് കയ്യിട്ടു കൊണ്ട് ഇവർ ചേർന്ന് എടുത്ത ഒരു ഫോട്ടോയാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്.ഈ ചിത്രം തന്നെ വിജേഷ് വിജയനും തന്റെ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.” last night was awesome , number buddies and friends for life,we had a blast, life is better with friends എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

പങ്കുവയ്ക്കപ്പെട്ട ഈ ചിത്രങ്ങൾക്ക് നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിൽ ജിഷ്ണുവിന്റെ നികത്താൻ ആകാത്ത വിടവ് പ്രേക്ഷകർക്കും നൊമ്പരം സമ്മാനിക്കുകയാണ്. ജിഷ്ണുവിനെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകളാണ് പ്രേക്ഷകർ പങ്കുവെച്ചിട്ടുള്ള ചില കമന്റുകൾ.