ഏഴായിരം രൂപ ചെലവിട്ട് സ്വന്തമായി കേക്ക് ഉണ്ടാക്കി; നട്ട പാതിരാത്രിക്ക് മഞ്ജുവിന്റെ വീട്ടിൽ കയറി ചെന്ന് കാർത്തിക്ക് സൂര്യ ചെയ്തത് കണ്ടോ ? ഇതൊക്കെയാണ് സ്നേഹം എന്ന് ആരാധകർ | karthik surya’s gave birthday surprise for manju pillailatest malayalam news

karthik suryas gave birthday surprise for manju pillai latest malayalam news : നിരവധി യൂട്യൂബ് വ്‌ളോഗർമാർ നമുക്കിടയിൽ ഉണ്ടെങ്കിലും അതിൽ ചിലർ നമുക്ക് വളരെ സ്പെഷ്യലാണ്. അത്തരത്തിൽ ഒരു വ്യക്തിയാണ് വ്‌ളോഗർ കാർത്തിക് സൂര്യ. താരം പങ്കുവെക്കുന്ന എല്ലാ വീഡിയോകളും വളരെ പെട്ടെന്നാണ് പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്. ഫ്ലവേഴ്സ് ടിവി അവതരിപ്പിക്കുന്ന ഒരു ചിരി ഇരു ചിരി ബംബർ ചിരി എന്ന ടെലിവിഷൻ റിയാലിറ്റി ഷോയുടെ അവതാരകൻ കൂടിയാണ്

ഇപ്പോൾ ഇദ്ദേഹം. കഴിഞ്ഞദിവസം കാർത്തിക് തന്റെ യൂട്യൂബ് ചാനലിലൂടെ തന്റെ ജീവിതത്തിൽ ഉണ്ടായ ഏറ്റവും വിഷമകരമായ ഒരു സന്ദർഭത്തെക്കുറിച്ച് പ്രേക്ഷകരോട് തുറന്നു പറഞ്ഞിരുന്നു. അത് മറ്റൊന്നുമായിരുന്നില്ല കാർത്തിക്കിന്റെ കല്യാണം മുടങ്ങിയതിനെ കുറിച്ചായിരുന്നു. താൻ ആ ഡിപ്രഷനിൽ ആയിരുന്നു എന്നും അതുകൊണ്ടാണ് തനിക്ക് ഒരു വീഡിയോ പോലും നേരെ ചെയ്യാൻ സാധിക്കാതിരുന്നത് എന്നും താരം പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ആ

പ്രശ്നങ്ങളിൽ നിന്ന് എല്ലാം മോചിതനായി കൊണ്ട് പൂർവ്വാധികം ശക്തിയോടെ വ്‌ളോഗിങ്ങിലേക്ക്തിരിച്ചെത്തിയിരിക്കുകയാണ് കാർത്തിക്. ഇപ്പോൾ ഇതാ തനിക്ക് ഫ്ലവേഴ്സ് ടിവിയിൽ അവസരം തന്ന തന്റെ മഞ്ജു ചേച്ചിക്ക് ( മഞ്ജു പിള്ള ) പിറന്നാൾ സമ്മാനം കൊടുക്കുന്ന കാർത്തിക്കിനെയാണ് വീഡിയോയിൽ കാണുന്നത്. കൊടുക്കുന്ന സമ്മാനം സ്പെഷ്യൽ ആവാൻ വേണ്ടി സ്വന്തമായി കേക്ക് ഉണ്ടാക്കി നൽകുകയാണ് കാർത്തിക്ക്. ഒരു ദിവസത്തെ മുഴുവൻ കഷ്ടപ്പാടും മഞ്ജുവിന് കൊടുത്ത ആ സമ്മാനത്തിൽ ഉണ്ടായിരുന്നു. കൂടാതെ

കാർത്തിക്കിന്റെ സ്നേഹവും. കാർത്തിക്കും സുഹൃത്തുക്കളും ചേർന്നാണ് കേക്ക് ഉണ്ടാക്കിയത്. കേക്ക് ഉണ്ടാക്കുന്നതിന്റെ പൂർണ്ണ വീഡിയോ കാർത്തിക് പങ്കുവെച്ചിട്ടുണ്ട്. കൂടാതെ മഞ്ജുവിനായി ഒരു മൂക്കുത്തിയും കാർത്തിക്ക് വാങ്ങുന്നു. ഇവയെല്ലാം ആയി രാത്രി മഞ്ജുവിന്റെ വീട്ടിലേക്ക് പോകുന്നതും കേക്ക് മുറിക്കുന്നതും സമ്മാനം നൽകുന്നതുമായ കാര്യങ്ങളാണ് ഇദ്ദേഹം തന്റെ പുതിയ യൂട്യൂബ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തനിക്ക് കാർത്തിക് ഒരുക്കിയ സമ്മാനം കണ്ട് മഞ്ജു ശരിക്കും അമ്പരക്കുന്നു. പൂർവ്വാധികം ശക്തിയോടെ കാർത്തിക്ക് വ്‌ളോഗിങ്ങിൽ തിരിച്ചെത്തിയതിൽ പ്രേക്ഷകരും സന്തോഷത്തിലാണ്.