പ്രകാശന്റെ കരണം അടിച്ച് തകർത്ത് സി ഐ.!! കല്യാണിയെ അവസാനിപ്പിക്കാൻ നോക്കിയ രാഹുലിനും കുടുംബത്തിനും ഇടിവെട്ട് പണി | Mounaragam today latest episode

Mounaragam today latest episode: ഏഷ്യാനെറ്റ് പ്രേക്ഷകർ നാലു വർഷത്തോളം കാത്തിരുന്ന രംഗങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ശരണ്യയെ പ്രകാശൻ പിടിച്ചു തള്ളുകയും, മൂങ്ങ മുഖത്ത് അടിക്കുകയും ചെയ്തു. അതിന് പകരമായി ശരണ്യ പോലീസിൽ പരാതി നൽകുകയായിരുന്നു. പിന്നീട് കാണുന്നത് രൂപയോട് രാഹുൽ എല്ലാ സ്വത്തുക്കളും

കിരണിൻ്റെ പേരിൽ എഴുതാൻ പറയുകയാണ്. മനോഹറിൻ്റെ സ്വഭാവം മനസിലാക്കിയ രാഹുൽ മനോഹറിനെയും, കല്യാണിയെയും കൊ ന്ന് കിരണിനെ കൊണ്ട് സരയുവിനെ കല്യാണം കഴിപ്പിക്കാനുള്ള ചിന്തയിലാണ്. പിന്നീട് കാണുന്നത്, പ്രകാശനും മൂങ്ങയും ശരണ്യയെക്കുറിച്ച് പലതും പറയുകയായിരുന്നു. അവളുടെ അഹങ്കാരത്തിന് അവളെ തല്ലിയത് നന്നായെന്ന് പറയുകയാണ് പ്രകാശൻ. അപ്പോഴാണ് കോളിംങ്ങ്

ബെൽ കേൾക്കുന്നത്. പ്രകാശൻ ഡോർ തുറന്നപ്പോൾ പോലീസിനെയാണ് കാണുന്നത്. ഇത് ശരണ്യയുടെ വീടാണോ എന്ന് ചോദിക്കുന്നത്. അതെയെന്നും, ഞാൻ വിളിക്കാമെന്നും പറഞ്ഞ് പ്രകാശൻ ശരണ്യയെ വിളിക്കുന്നു. ശരണ്യ വന്നപ്പോൾ, വീട്ടിൽ നടന്ന കാര്യങ്ങളൊക്കെ പറയുകയായിരുന്നു. എൻ്റെ അമ്മായിഅച്ഛൻ എന്നെ പിടിച്ച് തള്ളുകയും, അമ്മൂമ്മ എൻ്റെ മുഖത്ത് അടിക്കുകയും ചെയ്തെന്ന് ശരണ്യ പോലീസിനോട്

പറഞ്ഞപ്പോൾ, പ്രകാശനും മൂങ്ങയും ഞെട്ടുകയാണ്. എന്നാൽ പ്രകാശൻ ഞാനാണ് ഇവളെ തല്ലിയതും, പിടിച്ചു തള്ളിയതുമെന്നും പറയുകയായിരുന്നു. അപ്പോൾ ശരണ്യ ഇയാൾ എന്നെ തള്ളുക മാത്രമാണ് ചെയ്തതെന്നും, ഇവരാണ് എന്നെ തല്ലിയതെന്നും പറഞ്ഞു. അങ്ങനെ രണ്ടു പേരെയും പോലീസ് ജീപ്പിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. അപ്പോഴാണ് സരയു രൂപയുടെ വീട്ടിൽ വരുന്നത്. അവിടെ എത്തിയപ്പോൾ, രൂപ രാഹുൽ സ്വത്തൊക്കെ കിരണിൻ്റെ പേരിൽ എഴുതാൻ പറഞ്ഞ കാര്യം പറയുകയാണ്.