വിവാഹ വാർത്തയ്ക്കു പിന്നാലെ ആചാരപ്രകാരമുള്ള ലെനയുടെയും പ്രശാന്തിൻ്റെയും വിവാഹ വീഡിയോ പുറത്ത്.!! വീഡിയോ വൈറൽ | Actress Lena Prasanth Balakrishnan wedding video

Actress Lena Prasanth Balakrishnan wedding video: മലയാളികളുടെ പ്രിയതാരമാണ് ലെന. ജയരാജ് ചിത്രമായ സ്നേഹത്തിലൂടെയാണ് മലയാള ചലച്ചിത്ര ലോകത്ത് കാലെടുത്ത് വച്ചതെങ്കിൽ, നീണ്ട ഇടവേളയ്ക്ക് ശേഷമാണ് താരം കൂടുതൽ പ്രശസ്തയായി മാറിയത്. അടുത്ത കാലങ്ങളിലായി മലയാള സിനിമയിലെ പ്രശ്സ്ത താരം തന്നെയായിരുന്നു ലെന. ഇന്നലെ മുതൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുന്നത് ലെനയെ കുറിച്ചുള്ള വാർത്തകളാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെയാണ് ഇന്ത്യയുടെ അഭിമാന ദൗത്യമായ ഗഗൻയാൻ്റെ ബഹിരാകാശ സഞ്ചാരികളെ പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനത്തിൽ മലയാളികൾ ഏറെ ആഹ്ലാദിച്ചത് ഗഗൻ യാൻ്റെ ഗ്രൂപ്പ്ക്യാപ്റ്റൻ പ്രശാന്തബാലകൃഷ്ണൻ ഒരു മലയാളിയായതിലായിരുന്നു. എന്നാൽ അതിന് പിന്നാലെ വന്ന വാർത്ത മലയാളികളെ അത്ഭുതപ്പെടുത്തുകയായിരുന്നു. പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രിയതാരം

ലെന താരത്തിൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ച വാർത്തയാണ് മലയാളികളെ അത്ഭുതപ്പെടുത്തിയത്. പാലക്കാട് സ്വദേശിയായ പ്രശാന്ത് ബാലകൃഷ്ണനും ലെനയും തമ്മിലുള്ള വിവാഹം ജനുവരി 17 ന് കഴിഞ്ഞിരുന്നുവെന്നും, ഈ വാർത്ത ഒരു മാസത്തോളം പുറം ലോകത്തെ അറിയിക്കാതിരുന്നത്, ഗഗൻയാൻ ദൗത്യവുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവന്നതിനു ശേഷം അറിയിക്കാമെന്നു കരുതിയാണെന്ന്

ലെന പറയുകയുണ്ടായി. പരമ്പരാഗത രീതിയിലുള്ള, അറേയ്ഞ്ച്ഡ് മാര്യേജായിരുന്നു ഞങ്ങളുടേതെന്നും താരം പറയുകയുണ്ടായി. ഇന്നലെ നടന്ന ചടങ്ങിൽ ലെനയും പങ്കെടുക്കയുണ്ടായി. എന്നാൽ ഇപ്പോൾ വൈറലാകുന്നത് ലെനയുടെയും പ്രശാന്തിൻ്റെയും വിവാഹ വീഡിയോകളാണ്. പ്രശാന്തിൻ്റെയും ലെനയുടെ ബന്ധുക്കൾ പങ്കെടുത്ത് ആചാരപ്രകാരമുള്ള ചടങ്ങുകളാണ് നടന്നത്. അമ്പലത്തിൽ വച്ച് താലികെട്ടിയ ശേഷം പ്രശാന്തിൻ്റെ വീട്ടിലേക്ക് പോകുന്നതൊക്കെ വീഡിയോയിൽ കാണാം.