രൂപയെ തട്ടി കൊണ്ട് പോയി സേനൻ..!! ഒന്നാകും മുമ്പേ ആ ഞെട്ടിക്കുന്ന രഹസ്യം വെളിപ്പെടുത്തി കിരൺ.!! ആ മഹാസത്യം തിരിച്ചറിഞ്ഞ് കല്യാണി | Mounaragam today episode

Mounaragam today episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ കിടപ്പിലായ രാഹുലിനെ കാണാൻ കിരണും കല്യാണിയും വരികയാണ്. തിരിച്ചു പോകുമ്പോൾ, സരയുവിനോട് നീ നമ്മുടെ വീട്ടിൽ കയറി കളിച്ചതു പോലെ, ഞങ്ങളും കളിക്കാൻ ഇടവരുത്തരുതെന്നും, നിൻ്റെ അച്ഛന് ലഭിച്ചത്

അതിൻ്റെ ഒരു ചെറിയ ഡോസ് മാത്രമാണെന്ന് പറയുകയാണ്. ഇതൊക്കെ കേട്ട മനോഹർ ഒന്നും പറയുന്നില്ല. അവർ പോയ ശേഷം എന്നെ ഇത്രയൊക്കെ അവർ പറഞ്ഞിട്ടും എൻ്റെ മനുവേട്ടൻ ഒന്നും പറഞ്ഞില്ലല്ലോ എന്നു പറഞ്ഞപ്പോൾ, അങ്ങനെ അവരോട് ഞാൻ എന്തിനാണ് പറയുന്നതെന്നും, ഞാൻ ഗാന്ധിജിയുടെ അഹിംസയ്ക്ക് കൂട്ടായി നിൽക്കുന്നയാളാണെന്നും പറയുകയാണ്. എൻ്റെ മനുവേട്ടൻ ഇത്ര പാവമായിപ്പോയല്ലോ എന്ന്

പറയുകയാണ് സരയു. പിന്നീട് കാണുന്നത് കല്യാണിയും കിരണും അമ്പലത്തിൽ പോവുന്നതാണ്. അവിടെ രൂപയെയും ചന്ദ്രസേനനെയും കാണുകയാണ്. ഇത് കണ്ട കിരൺ നീ വീട്ടിൽ പോയി അമ്മ അമ്പലത്തിൽ പോയിരുന്നോ എന്നും, മറ്റും ചോദിക്കണമെന്ന് പറഞ്ഞ് കല്യാണിയെ രൂപയുടെ വീട്ടിലേക്ക് അയക്കുന്നതാണ്. അവിടെ എത്തിയ ശേഷം കല്യാണി രൂപയോട് രാഹുലിനെ കാണാൻ പോയ കാര്യമൊക്കെ പറയുകയാണ്. ഇനി അയാൾ കുറച്ച് കാലം എഴുന്നേൽക്കില്ലെന്ന് പറയുകയാണ്.

പിന്നെ അച്ഛന് മെസേജ് അയക്കുന്നതൊക്കെ നിർത്തിയോ എന്ന് ചോദിക്കുകയാണ്. സൈബർ സെല്ലിലോ മറ്റോ കൊടുത്ത് കണ്ടു പിടിച്ചാലോ എന്ന് ഭയന്ന് ഞാൻ അതൊക്കെ നിർത്തി എന്ന് പറയുകയാണ് രൂപ. അമ്മയും അച്ഛനും കാണാറേയില്ലേ എന്ന് ച്ചോദിക്കുകയാണ്. ഇല്ല മോളേ, എന്ന് പറയുകയാണ് രൂപ. അമ്മ ഇന്ന് അമ്പലത്തിൽ പോയപ്പോൾ അച്ഛനും വന്നില്ലേ എന്ന് പറയുകയാണ്. ഞാൻ കണ്ടില്ലെന്നും, ഞാൻ വരുന്ന സമയം നോക്കി അദ്ദേഹം അവിടെ എത്താറുണ്ടെന്ന് പറയുകയാണ് രൂപ. കള്ളി അമ്മ എന്ന് മനസിൽ പറഞ്ഞ് കല്യാണി പോവുകയാണ്.