സുമിത്രയെ ചതിച്ച ദീപുവിനെ തകർത്തുവാരി അനുരത്തിന്റെ തീരുമാനം.!! സുമിത്രയെ തട്ടിത്തെറിപ്പിച്ച് പടിയിറങ്ങി ശീതൾ | Kudumbavilakku today episode

Kudumbavilakku today episode: ഏഷ്യാനെറ്റ് കുടുംബപരമ്പരയായ കുടുംബ വിളക്കിൽ വളരെ രസകരമായ രംഗങ്ങളാണ് നടക്കുന്നത്. എല്ലാം നഷ്ടപ്പെട്ട സുമിത്ര ഓരോന്നായി തിരികെ പിടിക്കുകയാണ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ അനിരുദ്ധ് വന്നതിൻ്റെ സന്തോഷത്തിൽ അമ്മയെയും അച്ഛനെയും കൂട്ടി സ്വരമോൾ അകത്ത് പോവുകയായിരുന്നു. പിന്നീട് കാണുന്നത് അപ്പു

പൂജയെ ഓഫീസിൽ കൊണ്ടു വിടുന്നത് പങ്കജ് കാണുകയായിരുന്നു. സുമിത്ര വീട്ടിൽ ശീതളിനെ കാത്തു നിൽക്കുകയായിരുന്നു. അപ്പോഴാണ് ശീതൾ വരുന്നത്. സച്ചിനും ഉണ്ടാവുമെന്ന് കരുതിയ സുമിത്ര സച്ചിനെ കാണാത്ത തിന് അന്വേഷിക്കുകയായിരുന്നു. സച്ചിന് ആശുപത്രിയിൽ തിരക്കാണെന്ന് പറഞ്ഞ് ശീതൾ ഒഴിഞ്ഞ് മാറുകയായിരുന്നു. പിന്നീട് കാണുന്നത് അനിരുദ്ധ് ദീപുവിൻ്റെ വീട്ടിൽ പോകുന്നതാണ്. ദീപുവിൻ്റെ

വീട്ടിലെത്തിയ അനിരുദ്ധിനെ കണ്ട് ദീപു ഞെട്ടുകയാണ്. സുമിത്രേച്ചി മരിച്ചെന്ന് പറഞ്ഞ ദീപു സുമിത്രേച്ചി ജീവനോടെ ഉണ്ടെന്ന് അറിഞ്ഞാൽ എന്തു ചെയ്യുമെന്ന് ആണ് ഓർക്കുന്നത്. എൻ്റെ അമ്മയ്ക്ക് ഞങ്ങൾ മക്കളേക്കാൾ ഇഷ്ടം ദീപു അങ്കിളിനെ ആയിരുന്നെന്നും, എന്നിട്ടും എൻ്റെ അമ്മയ്ക്ക് നല്ലൊരു ചികിത്സ നിങ്ങൾ നൽകിയില്ലെന്ന് പറഞ്ഞപ്പോൾ, ഞാൻ എല്ലാം വിറ്റ് ഏച്ചിയെ നോക്കിയിട്ടും, ഏച്ചി നമ്മെ വിട്ടു പോയെന്ന്

പറയുകയാണ് ദീപു. പിന്നീട് കാണുന്നത് ശീതളിനെയാണ്. ശീതൾ പലതും ആലോചിച്ച് നിൽക്കുമ്പോഴാണ് സരസ്വതിയമ്മ വന്ന് പലതും ചോദിക്കുന്നത്. ഇത് കേട്ട് വന്ന സുമിത്ര സരസ്വതിയമ്മയെ വഴക്കു പറയുകയാണ്. പിന്നീട് സുമിത്ര ശീതളിനോട് സച്ചിൻ വരാത്തതിൻ്റെ കാരണം അന്വേഷിച്ചപ്പോൾ, സച്ചിന് ഇവിടെ വരാൻ താൽപര്യമില്ലെന്ന് പറയുകയാണ്. ഉപദ്രവകാരിയായ സച്ചിൻ്റെ കൂടെ ജീവിക്കാതെ നിനക്ക് മറ്റൊരു ജീവിതം തിരഞ്ഞെടുത്തു കൂടെ എന്ന് ചോദിച്ചപ്പോൾ, ഉത്തരം പറയാതെ കരഞ്ഞുകൊണ്ട് പോവുകയാണ് ശീതൾ ചെയ്തത്.പിന്നീട് കാണുന്നത് രഞ്ജിതയുടെ വീട്ടിൽ ദീപു വരുന്നതാണ്.