ആ പരമസത്യം രൂപയ്ക്ക് മുന്നിൽ വെളിപ്പെടുത്തി ശാരി.!! കല്യാണിയെ അതി വിദഗ്ധമായി രക്ഷപ്പെടുത്തി കിരൺ; ലോക്കപ്പിൽ ആയ പ്രകാശൻ ആ രഹസ്യം തിരിച്ചറിയുന്നു | Mounaragam today episode

Mounaragam today episode: ഏഷ്യാനെറ്റ് പരമ്പരകളിൽ വലിയ പ്രേക്ഷക സ്വീകാര്യത നേടിയ പരമ്പരയായ മൗനരാഗം പ്രേക്ഷകർ ഇപ്പോൾ ആകാംക്ഷയോടെയാണ് കാണുന്നത്. വിക്രം വീട്ടിലേക്ക് വരികയാണ്. അമ്മൂമ്മയെയും അച്ഛനെയും കാണാഞ്ഞപ്പോൾ വിക്രം അന്വേഷിച്ചപ്പോൾ, നീ എൻ്റെ മുഖം കാണുന്നില്ലേയെന്നും, നിൻ്റെ അമ്മൂമ്മയും അച്ഛനും എന്നോട് കാണിച്ചതാണ് ഇത്.

സ്ത്രീകളെ ഉപദ്രവിച്ചാൽ എന്താണ് ശിക്ഷ എന്നറിയാമല്ലേ, ഞാൻ പോലീസിൽ പരാതി നൽകുകയും, പോലീസ് ലോക്കപ്പിൽ ഇടുകയും ചെയ്തു. ഇത് കേട്ട് ഞെട്ടിയ വിക്രം, എന്താണ് ശരണ്യേ നീ ചെയ്തതെന്ന് ചോദിക്കുകയാണ്. പോലീസ് സ്റ്റേഷനിൽ പരാതി പിൻവലിക്കണമെങ്കിൽ ഇവിടെ വന്നു കഴിഞ്ഞാൽ നിൻ്റെ അച്ഛനും, അമ്മൂമ്മയും ഈ വീട്ടിലെ ജോലി മുഴുവൻ ചെയ്യണമെന്ന് പറയുകയാണ്. എന്തു വേണമെങ്കിലും

ചെയ്യാമെന്ന് പറയുകയാണ് വിക്രം. പിന്നീട് വിക്രം ശരണ്യയുടെ കൂടെ പോലീസ് സ്റ്റേഷനിലേക്ക് പോവുകയാണ്. ശരണ്യ കേസ് പിൻവലിക്കുകയാണ്. ശേഷം മൂങ്ങയും പ്രകാശനും സ്റ്റേഷനിൽ നിന്ന് ഇറങ്ങിവന്ന ശേഷം, വിക്രമിനോട് ശരണ്യ ഞാൻ പറഞ്ഞ കാര്യങ്ങളൊക്കെ അമ്മൂമ്മയോടും, അച്ഛനോടും അംഗീകരിക്കാൻ സമ്മതമാണെങ്കിൽ വീട്ടിലേക്ക് വരാമെന്നും, അല്ലെങ്കിൽ കേസ് വീണ്ടും കൊടുക്കുമെന്ന്

പറയുകയാണ്. ഇത് കേട്ട് പ്രകാശനും മൂങ്ങയും ഞെട്ടുകയാണ്. നമ്മുടെ കുടുംബങ്ങളില്ലൊന്നും ആണുങ്ങൾ ജോലി ചെയ്യാറില്ലെന്ന് പ്രകാശൻ പറഞ്ഞപ്പോൾ, എങ്കിൽ ഇവിടെ തന്നെ കിടന്നോ എന്ന് പറയുകയാണ് ശരണ്യ. ഇത് കേട്ട് മൂങ്ങ, അയ്യോ വേണ്ടെന്നും, ഞാൻ ചെയ്തു കൊള്ളാമെന്ന് പറയുകയാണ്. അങ്ങനെ ശരണ്യയുടെ വീട്ടിലേയ്ക്ക് പോവുകയാണ്. പിന്നീട് കാണുന്നത് ശാരി രൂപയുടെ വീട്ടിലേയ്ക്ക് വരികയാണ്. സരയുവിനെ കല്യാണിയെ തല്ലിയതിന് ശേഷം മോൾക്ക് വലിയ വിഷമമാണെന്നും, അതിനാൽ അവൾക്ക് തക്ക ശിക്ഷ നൽകുമെന്ന് പറയുകയാണ് ശാരി.