അന്നും ഇന്നും.!! അന്ന് അകലം പാലിച്ച കൈകൾ ഇന്ന് ഒന്നിച്ചു ചേർന്നു; വിവാഹത്തിന് മുന്നേ നടന്ന വഴികളിലൂടെ ഒരു തിരിഞ്ഞ് നടത്തം; വൈറലായി ജിപി ഗോപിക പോസ്റ്റ് | GP Gopika annum ennum post

നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും, സീരിയൽ സിനിമാ താരവുമായിരുന്ന ഗോപിക അനിലും തമ്മിലുള്ള വിവാഹം നടന്നത് ഈ വർഷം ജനുവരി 28നായിരുന്നു. അവതാരകനായി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ഗോവിന്ദ് പത്മസൂര്യ എന്ന ജിപി.എന്നാൽ ഗോപികയാവട്ടെ ബാലതാരമായി ചലച്ചിത്ര മേഖലയിൽ ഉണ്ടായിരുന്നെങ്കിലും,

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന സാന്ത്വനം എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. ഇരുവരുടെയും വിവാഹ വാർത്തകളും വിശേഷങ്ങളുമാണ് കഴിഞ്ഞ ഒരു മാസമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. വിവാഹ ശേഷം താരങ്ങൾ ഹണിമൂൺ ട്രിപ്പ് പോയത് നേപ്പാളിലായിരുന്നു. അവിടെയുള്ള വിശേഷങ്ങളൊക്കെ താരങ്ങൾ പ്രേക്ഷകരുമായി പങ്കു

വയ്ക്കുകയുണ്ടായി. കഴിഞ്ഞ ദിവസം ചോറ്റാനിക്കര അമ്പലത്തിൽ മകം തൊഴാൻ പോയ വിശേഷവും, ആദ്യമായി ദേവിയുടെ മകം തൊഴാൻ സാധിച്ചതിൻ്റെ സന്തോഷവും താരങ്ങൾ പങ്കുവച്ചിരുന്നു.എന്നാൽ ഇപ്പോഴിതാ താരങ്ങൾ പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറലായി മാറുന്നത്. തമിഴ്നാട്ടിലെ പ്രശസ്തമായ ശിവക്ഷേത്രമായ കപാലീശ്വര ക്ഷേത്രത്തിലെത്തിയ സന്തോഷ വാർത്തയാണ് പ്രേക്ഷകരുമായി

പങ്കുവച്ചിരിക്കുന്നത്. ക്ഷേത്രത്തിൻ്റെ മുന്നിൽ നിന്നെടുത്ത നിരവധി ഫോട്ടോകളും താരങ്ങൾ പങ്കുവയ്ക്കുകയുണ്ടായി. ആദ്യമായി ഗോപികയെ ജിപി കണ്ടതും കപാലീശ്വര ക്ഷേത്രത്തി വച്ചാണെന്ന് ജിപി വിവാഹ നിശ്ചയ ശേഷം താരത്തിൻ്റെ യുട്യൂബ് ചാനലിലൂടെ പങ്കുവച്ചിരുന്നു. വലിയ ശിവഭക്തനായ ജിപി കപാലീശ്വര ക്ഷേത്രത്തിൽ ആദ്യമായി പോകുന്നതും അന്നായിരുന്നുവെന്ന് പറയുകയുണ്ടായി. വിദേശയാത്രയ്ക്ക് ശേഷം രണ്ടു പേരും ചെന്നൈയിലും കേരളത്തിലുമൊക്കെ ക്ഷേത്ര ദർശനം നടത്തുകയാണ് ഇപ്പോൾ.