എന്റെ മകനെ എന്നോട് ക്ഷമിക്കൂ..മകനോട് മാപ്പ് ചോദിച്ച് മിയ.!! നിനക്കു രണ്ട് വയസ്സ് ആകുന്നതിനും മുൻപേ ഒന്നാംവയസ്സിലെ ഫോട്ടോ ഇടട്ടെ | Miya apologies his son news viral

Miya apologies his son news viral : ജീവിതത്തിലെ വലിയ വിശേഷവാർത്ത പങ്കുവെച്ച് മലയാളികളുടെ പ്രിയപ്പെട്ട നായിക മിയയും ഭർത്താവും..ഒരു സ്മോൾ ഫാമിലി എന്ന ചിത്രത്തിൽ ചെറിയ സപ്പോർട്ടിങ് ആർട്ടിസ്റ്റായി വന്ന് പിന്നീട് മലയാളം സിനിമാ ലോകത്തേക്ക് നായികയായി അരങ്ങേറിയ താരമാണ് മിയ ജോർജ്. അഭിനേത്രിയായും മോഡലായുമെല്ലാം തിളങ്ങിയ മിയ മലയാളത്തിനു പുറമെ മറ്റ് അന്യഭാഷാ ചിത്രങ്ങളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ വളരെയധികം ആക്റ്റീവ് ആയിട്ടുള്ള താരത്തിന്റെ വിവാഹം ബിസിനസുകാരനായ അശ്വിൻ ഫിലിപ്പുമായി 2020 സെപ്റ്റംബർ 12നാണ് നടന്നത്. 2021 ജൂലൈ ഒന്നിന് ഇരുവർക്കും ഒരു ആൺകുഞ്ഞ് ജനിച്ചു. ലൂക്കാ എന്നാണ് താരം തന്റെ ആദ്യകുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. ലൂക്കാ എന്നുള്ളത് ഒരു ലാറ്റിൻ പേരാണ്. വെളിച്ചം എന്നാണ് ലൂക്കയുടെ അർത്ഥം. മകന് ഇത്രയും നല്ല പേര് നൽകിയ താരമിപ്പോൾ

തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിട്ടുള്ള ഫോട്ടോ വൈറൽ ആയിരിക്കുകയാണ്. മിയയുടെ കുഞ്ഞ് ലൂക്ക കുട്ടന്റെ ഒന്നാം പിറന്നാളിന്റെ ഫോട്ടോയാണ് താരം പങ്കുവെച്ചത്. ഞങ്ങളുടെ ലുക്കയുടെ രണ്ടാം ജന്മദിനം വരാനിരിക്കുകയാണ്. അതുകൊണ്ട് തന്നെ അവന്റെ ആദ്യ ജന്മദിനത്തിന്റെ ഫോട്ടോ പോസ്റ്റ്‌ ചെയ്യട്ടെ എന്നുള്ള അടിക്കുറിപ്പോടെയാണ് താരം ഫോട്ടോ പങ്കുവെച്ചിട്ടുള്ളത്. 2022 ജൂലൈ ഒന്നിനായിരുന്നു ലൂക്കയുടെ ഒന്നാം പിറന്നാൾ. ആദ്യ ജന്മദിനം താരവും

കുടുംബവും അതിഗംഭീരമായാണ് ആഘോഷിച്ചിട്ടുള്ളത്. മിയയും അശ്വിനും ലൂക്കയും ചേർന്ന് പിറന്നാൾ കേക്ക് മുറിക്കുന്നതും, ലൂക്ക കുട്ടൻ കേക്ക് നോക്കി ഇരിക്കുന്നതുമെല്ലാം ഫോട്ടോയിൽ ഉണ്ട്. ഒരുപാട് ആരാധകരാണ് മിയയുടെയും അശ്വിന്റെയും പൊന്നു ലൂക്കാകുട്ടന് അഡ്വാൻസ് ഹാപ്പി ബർത്ഡേ വിഷസ്സ് അറിയിച്ചിട്ടുള്ളത്. അതിൽ സിനിമാ സീരിയൽ താരങ്ങളുമുണ്ട്. മിയയും ഫാമിലിയും വളരെ ക്യൂട്ട് ആണെന്നും എന്നും സന്തോഷത്തോടെ ഇരിക്കാൻ ആശംസിക്കുന്നുവെന്നും പ്രേക്ഷകർ പറഞ്ഞിട്ടുണ്ട്.