വർഷങ്ങൾക്ക് ശേഷം മോഹൻലാൽ ആർമി യൂണിഫോമിൽ..!! ലഫ്റ്റനന്റ് കേണൽ മോഹൻലാൽ വയനാടിന്റെ ദുരന്ത മേഖലയിലേക്ക്; ലാലേട്ടൻ ഇവിടെ ഒക്കെ തന്നെ കാണും | Lieutenant Colonel Mohanlal At Wayanad, Chooralmala landslide Meppadi

Lieutenant Colonel Mohanlal At Wayanad, Chooralmala landslide Meppadi: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി മലയാളത്തിൽ നിന്നും നിരവധി താരങ്ങൾ എത്തിയിരുന്നു. മലയാളത്തിന്റെ പ്രമുഖ നടൻ ലെഫ്റ്റനന്റ് കേണൽ മോഹൻലാൽ തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ വയനാടിന് സംഭവിച്ച ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തിയിരുന്നു. കൂടാതെ മോഹൻലാലിന്റെ ഭാഗത്തുനിന്ന്

രക്ഷാപ്രവർത്തനത്തിനായി മുന്നിട്ടിറങ്ങിയ ഓരോ പൗരനെയും അഭിനന്ദിച്ചുകൊണ്ട് വളരെ വൈകാരികമായ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. നമ്മൾ മലയാളികൾ ഇതിലും വലിയ വെല്ലുവിളികൾ നേരിട്ട് കൂടുതൽ ശക്തമായവരാണ് എന്ന് അദ്ദേഹം കുറിച്ചു. രക്ഷാപ്രവർത്തനത്തിനായി മുന്നിട്ടിറങ്ങിയ സേന, പോലീസ്, പൊതുപ്രവർത്തക, നാട്ടുകാർ എന്നിങ്ങനെയുള്ള എല്ലാവരെയും താരം അഭിനന്ദിക്കുകയും ചെയ്തിരുന്നു.
ദുരിതാശ്വാസ ദൗത്യത്തിൽ കൃത്യമായ ഇടപെടൽ

നടത്തിയ തന്റെ ഇൻഫെന്റ്റി ബറ്റാലിയൻ ടി എ മദ്രാസിന്റെ സേവനത്തിൽ ലാലേട്ടൻ ഫേസ്ബുക്കിലൂടെ നന്ദി പറഞ്ഞിരുന്നു. “ഈ ദുഷ്കരമായ സമയത്ത് ഒറ്റക്കെട്ടായി നിന്ന് ഒരുമയുടെ കരുത്ത് കാട്ടാൻ ഞാൻ അഭ്യർത്ഥിക്കുന്നു, ജയ് ഹിന്ദ്, എന്നാണ് ലാലേട്ടൻ കുറിച്ചത്. എന്നാൽ യുട്യൂബിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് വയനാട് സന്ദർശനത്തിനായി എയർപോർട്ടിലേക്ക് എത്തുന്ന ലെഫ്റ്റ്നന്റ് കേണൽ മോഹൻലാലിന്റെ വീഡിയോ ദൃശ്യങ്ങൾ ആണ്.

തികച്ചും ഔദ്യോഗികമായാണ് താരം വയനാട് സന്ദർശിക്കാൻ എത്തിയത്. ഉന്നത സേന അംഗങ്ങൾ ഉൾപ്പെടെ ഉള്ളവർ താരത്തിനൊപ്പം എയർപോർട്ടിൽ നിന്ന് പുറത്തേക്ക് വരുന്ന വീഡിയോയിൽ കാണാം. ശനിയാഴ്ച അദ്ദേഹം വയനാട് സന്ദർശിക്കും എന്നാണ് റിപ്പോർട്ട് വരുന്നത്. സേനയുടെ ഔദ്യോഗിക വാഹനത്തിൽ തന്നെയാണ് മോഹൻലാൽ എയർപോർട്ടിൽ നിന്ന് വയനാട്ടിലേക്ക് തിരിക്കുന്നത് എന്നാണ് റിപ്പോർട്ട്‌.
ആദ്യം ആർമി ക്യാമ്പിൽ എത്തിയ ശേഷമാണ് ദുരന്തഭൂമിയിലേക്ക് സന്ദർശനം നടത്തുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹൻലാൽ 25 ലക്ഷം രൂപ നേരത്തെ സംഭാവന ചെയ്തിരുന്നു. മലയാളം തമിഴ് ഫിലിമിന്റെ ഇൻഡസ്ട്രിയിൽ നിന്ന് നിരവധി താരങ്ങൾ വയനാടിന് സഹായവുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്.

Chooralmala landslide MeppadiLieutenant Colonel Mohanlal At Wayanad